For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി തര്‍ക്കം വേണ്ട, ഏകദിനം തിരുവനന്തപുരത്ത് തന്നെ... കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നു

കായിക മന്ത്രി എസി മൊയ്ദീന്‍ കെസിഎയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് | Oneindia Malayalam

കൊച്ചി: ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെയാണ് നേരത്തേ വേദിയായി തിരഞ്ഞെടുത്തിരുന്നതെങ്കിലും ഇതിനെതിരേ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തു വരികയായിരുന്നു. കലൂരിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കാന്‍ അനുവദിക്കില്ലെന്നും മല്‍സരം മാറ്റണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും വേദി മാറ്റണമെന്നാവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു.

1

തര്‍ക്കം പരിഹരിക്കാന്‍ കായിക മന്ത്രി എസി മൊയ്ദീന്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി (കെസിഎ) നടത്തിയ ചര്‍ച്ചയിലാണ് മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനമായത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന കെസിഎയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം പ്രഖ്യാപിക്കും. മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന തങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്ന് കെസിഎ പ്രതിനിധികള്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൊച്ചിയില്‍ ക്രിക്കറ്റിനു വേണ്ടി മറ്റൊരു അന്താരാഷ്ട്ര സ്റ്റേഡിയം കൂടി നിര്‍മിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.

2

2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു കൊച്ചിയും വേദിയായിരുന്നു. ലോകകപ്പിന്റെ ഭാഗമായി തയ്യാറാക്കിയ മികച്ച ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെതിരേ ഫുട്‌ബോള്‍ പ്രേമികളും താരങ്ങളും മാത്രമല്ല ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരും രംഗത്തു വന്നിരുന്നു. ഇന്ത്യയില്‍ ഫിഫയുടെ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളില്‍ ഒന്നു കൂടിയാണ് കൊച്ചി. നവംബര്‍ ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.

Story first published: Thursday, March 22, 2018, 11:58 [IST]
Other articles published on Mar 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+