വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ജയത്തിനുവേണ്ടി അങ്ങനെയൊന്നും ചെയ്യില്ലെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ

സാവോ പോളോ: എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചെന്ന ആരോപണം ബ്രസീല്‍ കോച്ച് ടിറ്റെ നിഷേധിച്ചു. കോപ്പ അമേരിക്കയില്‍ ശനിയാഴ്ചയാണ് ബ്രസീല്‍-പെറു മത്സരം. ഇതിനു മുന്നോടിയായി പെറു ടീമിന്റെ പരിശീലനം നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. പെറു ടീമിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തേക്ക് ബ്രസീല്‍ ടീം ഡ്രോണ്‍ അയച്ചുവെന്ന് ഒരു പെറു ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പ്: ഫൈനലില്‍ ആരൊക്കെ? ഇന്ത്യയെത്തുമോ? അഫ്രീഡിയുടെ പ്രവചനം ഇങ്ങനെ...ലോകകപ്പ്: ഫൈനലില്‍ ആരൊക്കെ? ഇന്ത്യയെത്തുമോ? അഫ്രീഡിയുടെ പ്രവചനം ഇങ്ങനെ...

എന്നാല്‍ പെറുവില്‍ നിന്നുള്ള വാര്‍ത്ത പൂര്‍ണമായി നിഷേധിക്കുകയാണ് ബ്രസീല്‍ കോച്ച്. ഒരു മത്സരം ജയിക്കാന്‍ വേണ്ടി ഇങ്ങനെയൊന്നും തങ്ങള്‍ ചെയ്യില്ലെന്നാണ് ടിറ്റെ പറയുന്നത്. ജയിക്കാനായി ഞങ്ങള്‍ ഇങ്ങനെ ചെയ്‌തെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, വീട്ടിലേക്ക് മടങ്ങാനാണ് ഞാന്‍ തീരുമാനിക്കുക.-ടിറ്റെ പറഞ്ഞു.
ശനിയാഴ്ച ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിനും പെറുവിനും നാല് പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പിലെ മറ്റു ടീമുകളായ വെനസ്വേലയ്ക്ക് രണ്ട് പോയിന്റുള്ളപ്പോള്‍, ബൊളീവിയ പോയിന്റ് നേടിയിട്ടില്ല.

tite

ബൊളീവിയയെ 3-0ന് തകര്‍ത്തുകൊണ്ടാണ് ബ്രസീല്‍ കോപ പോരാട്ടത്തിന് തുടക്കം കുറിച്ചത്. വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്തു. അതേസമയം സൂപ്പര്‍താരം നെയ്മറുടെ സാന്നിധ്യം ബ്രസീല്‍ ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നെയ്മര്‍ ടീമംഗങ്ങളെ കാണാനെത്തിയിരുന്നു. ടീം ഒന്നടങ്കം നെയ്മറിനൊപ്പമുണ്ടെന്നും അദ്ദേഹത്തിന് ഉടനെ തിരച്ചെത്താന്‍ കഴിയട്ടെയെന്നും ടിറ്റെ പറഞ്ഞു.

Story first published: Saturday, June 22, 2019, 11:37 [IST]
Other articles published on Jun 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X