Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ജലി -സച്ചിന്‍ കൂട്ടുകെട്ട് സില്‍വര്‍ ജൂബിലി നിറവില്‍; ആശംസ നേര്‍ന്ന് ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെന്നത് കേവലം താരം മാത്രമായിരുന്നില്ല. ക്രിക്കറ്റിനെ മതമായും സച്ചിനെ ദൈവമായും ആരാധിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സച്ചിനെന്നത് നിര്‍വചിക്കാവുന്നതിലും അപ്പുറമായ വികാരമായിരുന്നു. സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റുഎന്ന വിശ്വാസത്തില്‍ ടി വി ഓഫാക്കി പോയിരുന്ന ഒരു ജനത, അത്രമാത്രം സച്ചിനെന്ന ക്രിക്കറ്റ് താരം ഇന്ത്യയില്‍ സ്വാധീനം ചെലുത്തി.

ക്രിക്കറ്റ് ഇതിഹാസം

സച്ചിനെന്ന ക്രിക്കറ്റ് ഇതിഹാസം മൈതാനത്ത് കെട്ടിപ്പടുത്ത കൂട്ടുകെട്ടുകള്‍ നിരവധിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട് ഇന്നും തുടരുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അഞ്ജലി വിവാഹം ഇന്ന് സില്‍വര്‍ ജൂബിലി നിറവിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൂട്ടുകെട്ട് അഞ്ജലിയാണെന്ന് സച്ചിന്‍ പറഞ്ഞിട്ടുണ്ട്. സച്ചിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ ഓര്‍മദിനത്തില്‍ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുവതികളുടെ ഉറക്കം കെടുത്തിയിരുന്ന കാലത്താണ് സച്ചിന്‍ അഞ്ജലിയെ വിവാഹം കഴിക്കുന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1995 മെയ് 24നാണ് അഞ്ജലി സച്ചിന്റെ ജീവിത പങ്കാളിയായെത്തുന്നത്. 1990ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.അന്ന് തന്റെ ആദ്യ വിദേശപര്യടനം കഴിഞ്ഞ് സച്ചിന്‍ മുംബൈയില്‍ മടങ്ങിയെത്തിയതായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന അഞ്ജലി അമ്മയെ കൂട്ടാനായാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്.

ഐപിഎല്‍ സെപ്തംബറില്‍; അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തയ്യാറെന്ന് ബിസിസിഐ

സച്ചിന്‍

ആ സമയത്ത് തന്നെ സച്ചിന്‍ ആരാധ്യപുരുഷനായി ഇന്ത്യയില്‍ മാറിയിരുന്നു. അന്ന് സച്ചിനെ അഞ്ജലി പരിചയപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അന്നത്തെ കൂടിക്കാഴ്ച്ചയില്‍ത്തന്നെ പ്രണയം തുടങ്ങിയിരുന്നുവെന്ന് ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് വ്യവസായി ആനന്ദ് മേത്തയുടേയും അന്നാ ബെന്നിന്റെയും മകളാണ് അഞ്ജലി. സച്ചിനേക്കാള്‍ ആറ് വയസുകൂടുതലാണ് അഞ്ജലിക്ക്.

സാന്‍വിച്ച് കഴിച്ചിരിക്കവെ ധോണി പറഞ്ഞു, പോയി പാഡണിയൂ; ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ച് റെയ്‌ന

അഞ്ജലി

തന്റെ വിടവാങ്ങല്‍ ടെസ്റ്റിന് ശേഷം താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അഞ്ജലിയോടാണെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. ക്രിക്കറ്റന്റെ തിരക്കിനിടയല്‍ കുടുംബത്തെ ശ്രദ്ധിക്കാന്‍ സാധിക്കാതിരുന്നപ്പോഴും എല്ലാം നന്നായി കൊണ്ടുപോയത് അഞ്ജലിയായിരുന്നുവെന്നും ഇതിന് നന്ദിയുണ്ടെന്നും സച്ചിന്‍ അന്ന് പറഞ്ഞിരുന്നു. അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി വിവാഹത്തിന് ശേഷം കുടുംബത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്

അര്‍ജുന്‍, സാറ

അര്‍ജുന്‍, സാറ രണ്ട് മക്കളാണ് സച്ചിനും അഞ്ജലിക്കുമുള്ളത്.അര്‍ജുന്‍ ക്രിക്കറ്റ് താരമെന്ന രീതിയില്‍ ഉയര്‍ന്നുവരുന്നുണ്ട്. അണ്ടര്‍ 19 മത്സരങ്ങളില്‍ സമീപകാലത്ത് മികച്ച പ്രകടനം അര്‍ജുന്‍ പുറത്തെടുത്തിരുന്നു. സച്ചിന്റെ വിവാഹ വാര്‍ഷികത്തില്‍ വിരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് കൈഫ് തുടങ്ങി നിരവധി താരങ്ങള്‍ ആശംസ അറിയിച്ചിട്ടുണ്ട്.

Story first published: Sunday, May 24, 2020, 13:12 [IST]
Other articles published on May 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+