Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ ആവേശം ഒന്നുവേറെ തന്നെയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോല കരുത്തരാണ് ഇരു ടീമും. വിരാട് കോലിയും സംഘവും കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയത് അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പേസ് നിരയും ബാറ്റ്‌സ്മാന്‍മാരും ഒന്നിനൊന്ന് മികച്ചു നിന്ന മത്സരത്തിന് കണക്കുവീട്ടാന്‍ തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയ. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഇത്തവണ ഓസ്‌ട്രേലിയന്‍ ടീം തയ്യാറാണെന്നാണ് കമ്മിന്‍സ് പറഞ്ഞത്. അന്നത്തേക്കാളും പരിചയസമ്പന്നരായ താരങ്ങള്‍ ഇന്ന് ടീമിനൊപ്പമുണ്ട്. കൂടാതെ മികച്ച ചില താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആത്മവിശ്വാസം നല്‍കുന്നു. കൂടാതെ ലാബുഷാനെയെപ്പോലെ പ്രതിഭാധനരായ പുതിയ താരങ്ങളുടെ സാന്നിധ്യവും ടീമിന് കരുത്താകുമെന്നാണ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്.

ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം നേടുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ അഭാവം ഓസീസ് നിരയിലുണ്ടായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ടീമിന് പുറത്തായിരുന്നു. എന്നാല്‍ ഇരുവരും തിരിച്ചെത്തിയത് ടീമിന്റെ കരുത്തുയര്‍ത്തി. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും പുറത്തെടുക്കുന്നത്. ടിം പെയ്ന്‍ ക്യാപ്റ്റനായുള്ള ഓസീസ് നിര പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ലാബുഷാനെയുടെ സ്ഥിരതയാര്‍ന്ന ബാറ്റിങ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടമായിരിക്കും ഈ വരുന്ന പരമ്പര. ഈ വര്‍ഷം നേരത്തെ പരമ്പര നടക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മത്സരം നീണ്ട് പോവുകയായിരുന്നു.

pat-cummins

ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റ് സീരിയസില്‍ 2-1നാണ് വിരാട് കോലിയും സംഘവും വിജയിച്ചത്. ശക്തമായ ഓസീസ് പേസിനെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരുടെ ബാറ്റിങും ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂംറ എന്നിവരുടെ ബൗളിങ്ങുമാണ് ഇന്ത്യക്ക് അന്ന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നുറപ്പ്. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പരമ്പരിയില്‍ നാണം കെട്ട തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. കിവീസിന്റെ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു. അന്ന് വിശ്രമം ലഭിക്കാത്തതിന്റെ പേരില്‍ താരങ്ങള്‍ ക്ഷീണിതരായിരുന്നുവെന്ന് പറഞ്ഞാണ് പരിശീലകന്‍ രവിശാസ്ത്രി തടിതപ്പയത്. എന്നാല്‍ ഇത്തവണ അത്തരമൊരു ന്യായം വിലപ്പോകില്ല. ഇത്തവണത്തെ ടി20 ലോകകപ്പിനും വേദി ഓസ്‌ട്രേലിയയാണ്.

Story first published: Sunday, May 24, 2020, 10:36 [IST]
Other articles published on May 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+