For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ സെപ്തംബറില്‍; അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തയ്യാറെന്ന് ബിസിസിഐ

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരമ്പരകള്‍ പുനരാരംഭിക്കാന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ. താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കിയാവും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടത്തുക. താരങ്ങളുടെ സുരക്ഷയെന്നപോലെ ആരാധകരുടെ സുരക്ഷയും പ്രാധാന്യമുള്ളതാണെന്നാണ് ബിസിസി ഐയുടെ നിലപാട്.

ഐപിഎല്‍

ഐപിഎല്‍ നടത്തുന്നതിനാണ് ബിസിസിഐ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ കായിക മത്സരം നടത്താന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് കായിക മന്ത്രി കിരണ്‍ റിജ്ജു പറയുന്നത്. ഐപിഎല്ലിന്റെ 13ാം എഡിഷന്‍ സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ ഒന്നുവരെയായി നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഐപിഎല്‍ നടന്നില്ലെങ്കില്‍ ഏകദേശം 4000 കോടിയിലേറെ നഷ്ടമുണ്ടാകുമെന്ന് നേരത്തെ തന്നെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ എത് വിധേനയും ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിസിസി ഐ

കാണികളുടെ അഭാവം

ഐപിഎല്ലും അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളില്ലാതെയാവും നടത്തുക. കാണികളുടെ അഭാവം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ല. കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. അതേ സമയം സെപ്റ്റംബര്‍ ആകുമ്പോഴേക്കും വിദേശ താരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ബിസിസി ഐ പ്രതീക്ഷിക്കുന്നത്.നിലവില്‍ പല രാജ്യങ്ങളിലും താരങ്ങള്‍ക്ക് യാത്രാ വിലക്കുണ്ട്. ഓസ്‌ട്രേലിയ ആറ് മാസത്തേക്കാണ് തങ്ങളുടെ അതിര്‍ത്തി അടച്ചിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്

ആവേശം കുറയുമെന്നുറപ്പാണ്

ഐപിഎല്ലില്‍ വിദേശ താരങ്ങള്‍ കളിച്ചില്ലെങ്കില്‍ മത്സരത്തിന്റെ ആവേശം കുറയുമെന്നുറപ്പാണ്. അതിനാല്‍ത്തന്നെയാണ് സെപ്റ്റംബറിലേക്ക് ടൂര്‍ണമെന്റ് വെച്ചത്. ഇതോടെ ഇത്തവണ ഓസ്‌ട്രേലിയയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നുറപ്പായി. ഒക്‌ടോബറിലാണ് നേരത്തെ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഐസിസി ഔദ്യോഗികമായി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഐപിഎല്ലില്‍ പത്തു ടീമുകള്‍ വരുമോ? മുന്‍ സിഒഓ പറയും ഇതിനുത്തരം

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം ജൂണില്‍ ശ്രീലങ്കന്‍ പര്യടനം നടത്താനും തയ്യാറെടുത്ത് കഴിഞ്ഞു. ഇതിനോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ താരങ്ങളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കരാറിലുള്ള താരങ്ങള്‍ നിലവില്‍ വീടുകളില്‍ പരിശീലനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ബിസിസി ഐയുള്ളത്.

കഴിവുണ്ടായിരുന്നു, പക്ഷെ രോഷം വിനയായി - ഗംഭീറിനെ കുറിച്ച് ദിലീപ് വെങ്‌സര്‍ക്കാര്‍

ബിസിസിഐ

താരങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന ഒരു നീക്കവും ഉണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയും ഉപ നായകന്‍ രോഹിതും മുംബൈയിലാണുള്ളത്. ഇരുവരും വീട്ടില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്തായാലും ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിലപാടാണ് ബിസിഐ സ്വീകരിച്ചിരിക്കുന്നത്.

Story first published: Sunday, May 24, 2020, 11:49 [IST]
Other articles published on May 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+