Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഴിവുണ്ടായിരുന്നു, പക്ഷെ രോഷം വിനയായി — ഗംഭീറിനെ കുറിച്ച് ദിലീപ് വെങ്‌സര്‍ക്കാര്‍

2011 -ലെ ലോകകപ്പ് ജയത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ ചിത്രത്തില്‍ നിന്നും മാഞ്ഞുപോയ താരങ്ങളില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. ലോകകപ്പ് ഫൈനലിലെ ഹീറോ ആയിരുന്നിട്ടും ഗംഭീറിന് ദേശീയ ടീമില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനായില്ല. മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ മുന്‍നിരയിലേക്ക് കടന്നുവന്നത് ഗംഭീറിന്റെ അവസരങ്ങള്‍ കുറച്ചു. ടീമിലെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് സ്ഥാനം നഷ്ടപ്പെട്ടതും ഇക്കാലത്തുതന്നെ. പുതുമുഖ താരങ്ങള്‍ കളംനിറഞ്ഞതോടെ ഗംഭീര്‍ - സെവാഗ് ജോടിക്ക് രണ്ടാമതൊരു തിരിച്ചുവരവുണ്ടായില്ല.

1

പറഞ്ഞുവരുമ്പോള്‍ 2016 -ല്‍ ഗംഭീറിന് ടെസ്റ്റില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ അന്ന് റിസര്‍വ് ഓപ്പണറായിരുന്നു ഇദ്ദേഹം. ടീമില്‍ പതിവു താരങ്ങള്‍ തിരിച്ചെത്തിയതോടെ ഗംഭീറിന്റെ പ്രസക്തി നഷ്ടമായി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഗംഭീര്‍ തുടര്‍ന്ന് 2018 -ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; രാഷ്ട്രസേവകനായി. 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളുമാണ് സുദീര്‍ഘമായ കരിയറില്‍ ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കായി കളിച്ചത്. 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് ഫൈനലിലും 2011 -ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വിജയതീരത്തുകൊണ്ടുവന്നതില്‍ ഗംഭീറിനുള്ള പങ്ക്് ചെറുതല്ല.

2

ഇതൊക്കെയാണെങ്കിലും ഇന്ത്യയ്ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ ഗംഭീറിന് കഴിഞ്ഞില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയെ കൂടുതല്‍ തവണ പ്രതിനിധീകരിക്കാന്‍ ഗംഭീറിന് കഴിയുമായിരുന്നു, വെങ്‌സര്‍ക്കാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടു. വെങ്‌സര്‍ക്കാര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തുടരവെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറായി ഗംഭീര്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ പാതിവഴിയില്‍ ഗംഭീറിന് കാലിടറി. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കൂടുതല്‍ കാലം ഗംഭീറിന് ടീമില്‍ കളിക്കാന്‍ കഴിഞ്ഞേനെ, ദിലീപ് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

3

ഇന്ത്യന്‍ നിരയിലെ 'അണ്ടര്‍റേറ്റഡ്' താരമാണ് ഗംഭീറെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഒരുപാടു കഴിവുള്ള താരമായിരുന്നു. പക്ഷെ മൈതാനത്ത് രോഷം നിയന്ത്രിക്കാന്‍ കഴിയാതെ പോയി. ഗംഭീറിന്റെ കഴിവു കണക്കിലെടുത്താല്‍ കൂടുതല്‍ കാലം ടീമില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

4

21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ടീമിലെ വിജയപോരാളിയായിരുന്നു ഗൗതം ഗംഭീര്‍. 2007 -ലെ ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരെ 54 പന്തില്‍ 75 റണ്‍സാണ് താരം അടിച്ചെടുത്തത്. 2011 -ലെ ലോകകപ്പിലും ആരാധകര്‍ കണ്ടു സംഹാരരൂപം പൂണ്ട ഗംഭീറിനെ. അന്ന് ശ്രീലങ്കയ്ക്ക് എതിരായ ഫൈനലില്‍ ഗംഭീറിന്റെ 97 റണ്‍സ് ഇന്നിങ്‌സാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

5

കരിയര്‍ പരിശോധിച്ചാല്‍ 4,154 റണ്‍സ് ടെസ്റ്റിലും 5,238 റണ്‍സ് ഏകദിനത്തിലും ഗംഭീര്‍ അടിച്ചൂകൂട്ടിയിട്ടുണ്ട്. ട്വന്റി-20 ക്രിക്കറ്റില്‍ 932 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ന്യൂസിലാന്‍ഡിന് എതിരെ കുറിച്ച ഇരട്ട സെഞ്ച്വറിയടക്കം 20 സെഞ്ച്വറികളാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ സ്വന്തം പേരില്‍ നേടിയിരിക്കുന്നത്.

Story first published: Sunday, May 24, 2020, 9:02 [IST]
Other articles published on May 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+