വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'അന്ന് ലക്ഷ്മണ്‍ പരസ്യമായി ചൂടായി', മൊഹാലി ടെസ്റ്റ് ജയം ഓര്‍ത്തെടുത്ത് റെയ്‌ന

കളത്തില്‍ സൗമ്യനാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ആരോടും ദേഷ്യപ്പെടാത്ത പ്രകൃതം. പക്ഷെ ഒരിക്കല്‍ മാത്രം വിവിഎസ് ലക്ഷ്മണ്‍ ഈ പതിവ് തെറ്റിച്ചിട്ടുണ്ട്. 2010 -ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന വിഖ്യാതമായ മൊഹാലി ടെസ്റ്റിലായിരുന്നു താരം പരസ്യമായി 'പൊട്ടിത്തെറിച്ചത്'. അന്ന് 216 റണ്‍സ് വേണമായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍. അനായാസ ജയം തേടിയിറങ്ങിയ ടീം ഇന്ത്യ ഒരു ഘട്ടത്തില്‍ എട്ടിന് 124 എന്ന നിലയിലേക്ക് കാലിടറി.

വിവിഎസ് ലക്ഷ്മണ്‍

തോല്‍വി മുന്നില്‍ കണ്ട നിമിഷം. എന്നാല്‍ വിവിഎസ് ലക്ഷ്മണ്‍ - ഇഷാന്ത് ശര്‍മ കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിച്ചു. ഓസ്‌ട്രേലിയക്കെതിരെ 81 റണ്‍സിന്റെ നിര്‍ണായക പങ്കാളിത്തം ഇവര്‍ പടുത്തുയര്‍ത്തി. ഇതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ഭൂരിപക്ഷം സമയവും റണ്ണറെ വെച്ചാണ് ലക്ഷ്മണ്‍ കളിച്ചത്. ലക്ഷ്മണിന്റെ 'സാരഥി' ആയതാകട്ടെ സുരേഷ് റെയ്‌നയും. അന്നത്തെ മത്സരത്തില്‍ സഹതാരം പ്രഗ്യാന്‍ ഓജയോട് ചൂടാകുന്ന വിവിഎസ് ലക്ഷ്മണിനെ റെയ്‌നയാണ് ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്.

01

'ലക്ഷ്മണിലായിരുന്നു ടീമിന്റെ പ്രതീക്ഷ മുഴുവന്‍. അവസാന വിക്കറ്റില്‍ വന്ന പ്രഗ്യാന്‍ ഓജ വിക്കറ്റു നഷ്ടപ്പെടുത്തരുതേയെന്ന് ഞങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചു. അന്ന് ഓജ പുറത്തായിരുന്നെങ്കില്‍ ലക്ഷ്മണിന്റെ പ്രയത്‌നം മുഴുവന്‍ പാഴായിപ്പോകുമായിരുന്നു', ആകാശ് ചോപ്രയുമായി നടത്തിയ സംഭാഷണത്തിനിടെ റെയ്‌ന സൂചിപ്പിച്ചു.

ധോണിക്കു മുന്നില്‍ എന്ത് ഇടിമിന്നല്‍? സിവയ്‌ക്കൊപ്പം ബൈക്കില്‍ പറന്ന് താരം, വീഡിയോ

റെയ്‌ന

'കളിക്കിടെ ലക്ഷ്മണിനെ നടുവേദന അലട്ടിയപ്പോഴാണ് റണ്ണറായി ഞാന്‍ കടന്നുവരുന്നത്. ഈ സമയം ഇഷാന്ത് ശര്‍മയായിരുന്നു ലക്ഷ്മണിനൊപ്പം. ഇഷാന്തിനെ ഹില്‍ഫെനോസ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ അവസാനക്കാരനായി പ്രഗ്യാന്‍ ഓജയെത്തി. മിച്ചല്‍ ജോണ്‍സണിന്റെ റിവേഴ്‌സ് സ്വിങ്ങിനെയാണ് ഞങ്ങള്‍ കൂടുതല്‍ ഭയപ്പെട്ടത്', റെയ്‌ന ഓര്‍ത്തെടുത്തു.

ഔട്ട്!! മുന്‍ പാകിസ്താന്‍ ക്രിക്കറ്ററുടെ ജീവനെടുത്ത് കൊവിഡ്-19, മരിച്ച രണ്ടാമത്തെ താരം

ലക്ഷ്മണ്‍

'ക്രീസില്‍ പ്രഗ്യാന്‍ ഓജയുമായി തുടരെ ആശയക്കുഴപ്പമുണ്ടായി. ഒന്നിലേറെ അവസരങ്ങളില്‍ ഞാന്‍ കഷ്ടിച്ചാണ് റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടത്. റണ്‍സിനായുള്ള വിളികള്‍ പൂര്‍ത്തിയായില്ല. ഒരുതവണ ഹസ്സിയുടെ ത്രോ വിക്കറ്റുംകൊണ്ടുപോയെന്നാണ് കരുതിയതും. എന്നാല്‍ ഭാഗ്യം തുണച്ചു. ഇതെല്ലാം കണ്ടുനിന്ന വിവിഎസ് ലക്ഷ്മണ്‍ പ്രഗ്യാന്‍ ഓജയോട് പരസ്യമായി രോഷം പ്രകടിപ്പിച്ചു', സുരേഷ് റെയ്‌ന പറഞ്ഞു. ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായാണ് ലക്ഷ്മണ്‍ മനഃസാന്നിധ്യം കൈവെടിയുന്നത് കണ്ടതെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

IPL: വോണിനെ മറ്റു ക്യാപ്റ്റന്‍മാര്‍ കണ്ടു പഠിക്കണം... ആദ്യ സീസണിലെ മാജിക്കിനെ കുറിച്ച് കൈഫും യൂസുഫും

വിവിഎസ്് ലക്ഷ്മണ്‍

എന്തായാലും അന്നത്തെ മത്സരം ഇന്ത്യ ഒരു വിക്കറ്റിന് ജയിച്ചു. രണ്ടാമിന്നിങ്‌സില്‍ വിവിഎസ്് ലക്ഷ്മണ്‍ 79 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്തു. മറുഭാഗത്ത് ഓജ പത്തു പന്തില്‍ അഞ്ചു റണ്‍സാണ് കുറിച്ചത്. ഇതേസമയം, ടീമിനായി ലെഗ് ബൈയിലൂടെ വിജയറണ്‍സ് കുറിച്ചതും ഓജ തന്നെ. മൊഹാലി ടെസ്റ്റിന് ശേഷമുള്ള ബെംഗളൂരു ടെസ്റ്റിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.

Story first published: Wednesday, June 3, 2020, 11:07 [IST]
Other articles published on Jun 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X