Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വോണിനെ മറ്റു ക്യാപ്റ്റന്‍മാര്‍ കണ്ടു പഠിക്കണം... ആദ്യ സീസണിലെ മാജിക്കിനെ കുറിച്ച് കൈഫും യൂസുഫും

1

മുംബൈ: ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ സകല പ്രവചനങ്ങളും തെറ്റിച്ചുകൊണ്ടായിരുന്നു കുഞ്ഞന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടധാരണം. 2008ലെ ഐപിഎല്‍ ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ സര്‍പ്രൈസ് ചാംപ്യന്‍മാരായത്. വമ്പന്‍ താരങ്ങളൊന്നുമില്ലാതിരുന്നിട്ടും രാജസ്ഥാന്റെ വിജയം എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തിരുന്നു.

വോണിന്റെ ക്യാപ്റ്റന്‍സി മികവ് തന്നെയായിരുന്നു രാജസ്ഥാന്റെ കിരീടവിജയത്തിനു കാരണമെന്നും മറ്റു ക്യാപ്റ്റന്‍മാര്‍ അദ്ദേഹത്തെ കണ്ടു പഠിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ആദ്യ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫും യൂസുഫ് പഠാനും. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് ഇരുവരും തങ്ങളുടെ മുന്‍ ക്യാപ്റ്റനെ പ്രശംസിച്ചത്.

ഏറ്റവും മികച്ച പ്രകടനം കൊണ്ടുവന്നു

കാലത്തിനും മുമ്പ് സഞ്ചരിച്ച ക്യാപ്റ്റനെന്നാണ് വോണിനെ കൈഫും യൂസുഫും വിശേഷിപ്പിച്ചത്. ടീമിലെ എല്ലാ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കൊണ്ടുവരാന്‍ വോണിനു കഴിഞ്ഞിട്ടുണ്ട്. വളരെ ഫ്‌ളെക്‌സിബിളായ താരം കൂടിയായിരുന്നു വോണെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വോണ്‍ വരുത്തിയിരുന്നു. ഒരു താരത്തിനും കൃത്യമായ ബാറ്റിങ് പൊസിഷന്‍ ഇല്ലായിരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇംഗ്ലീഷ് അത്ര നന്നായി അറിയാത്ത അറിയാത്ത ടീമിലെ താരങ്ങളോടു സംസാരിക്കാന്‍ തന്നോട് വോണ്‍ നിര്‍ദേശിച്ചിരുന്നതായും കൈഫ് വെളിപ്പെടുത്തി.
ഈ ഫോര്‍മാറ്റില്‍ അധികം കളിച്ചിട്ടില്ലാത്തതിനാല്‍ ഐപിഎല്ലിനെ തങ്ങളില്‍ പലരും അത്ര ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ടീം ജയിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ പ്രതീക്ഷ വര്‍ധിച്ച് തുടങ്ങിയതായും കൈഫ് പറഞ്ഞു.

വോണിന്റെ ടീം മീറ്റിങ്

വോണിന്റെ ടീം മീറ്റിങിനെക്കുറിച്ച് ഇപ്പോഴും മറക്കാന്‍ സാധിക്കില്ലെന്നു യൂസുഫ് വ്യക്തമാക്കി. വളരെ പോസിറ്റീവായ വ്യക്തിയായിരുന്നു അദ്ദേഹം. ആദ്യ മല്‍സരം തോറ്റെന്നത് വലിയ കാര്യമല്ലെന്നായിരുന്നു കളിക്കു ശേഷം വോണ്‍ തങ്ങളോടു പറഞ്ഞത്.
കൂടുതല്‍ ടീം സ്പിരിറ്റ് കാണിക്കണമെന്നും ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വളരെ നന്നായി സംസാരിച്ച് വോണ്‍ എല്ലാവരെയും പ്രചോദിപ്പിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് നമ്മള്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ ക്യാപ്റ്റന്‍മാരും വോണിനെ കണ്ടു പഠിക്കണമെന്നും യൂസുഫ് ആവശ്യപ്പെട്ടു.

എല്ലാവരെയും പിന്തുണയ്ക്കും

രാജസ്ഥാന്‍ ടീമിലെ എല്ലാവരെയും ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുമെന്ന് വോണ്‍ തങ്ങളോടു പറഞ്ഞിരുന്നതായി യൂസുഫ് വെളിപ്പെടുത്തി. അതിനു ശേഷം രാജസ്ഥാന്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ ജയിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
എല്ലാ താരങ്ങള്‍ക്കും പിന്തുണയും അഭിനന്ദനങ്ങളും ഓരോ മല്‍സരത്തിനു ശേഷവും ലഭിച്ചു കൊണ്ടിരുന്നു. ഇതോടെ ഞങ്ങള്‍ ഫൈനലിലെത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്തു. രാജസ്ഥാനിലേക്കു എപ്പോള്‍ പോയാലും 2008ലെ ഓര്‍മകളാണ് മനസ്സിലേക്കു അലയടിക്കുകയെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു. പ്രഥമ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്റെ കിരീടവിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 435 റണ്‍സ് നേടിയ യൂസുഫ് എട്ടു വിക്കറ്റുകളുമെടുത്തിരുന്നു.

Story first published: Tuesday, June 2, 2020, 19:30 [IST]
Other articles published on Jun 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+