For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിക്കു മുന്നില്‍ എന്ത് ഇടിമിന്നല്‍? സിവയ്‌ക്കൊപ്പം ബൈക്കില്‍ പറന്ന് താരം, വീഡിയോ

റാഞ്ചിയിലെ ഫാംഹൗസിലൂടെയാണ് ധോണി ബൈക്കില്‍ ചുറ്റിയത്

റാഞ്ചി: കൊവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പങ്കിടുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് മല്‍സരംഗത്തേക്കു മടങ്ങി വരാന്‍ അദ്ദേഹം തയ്യാറെടുക്കെയാണ് മഹാമാരി എല്ലാം താറുമാറാക്കിയത്. എങ്കിലും മകള്‍ സിവയ്ക്കും ഭാര്യ സാക്ഷിക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ധോണി.

MS Dhoni Rides Bike Amidst Cloudy Skies In Ranchi, Wife Sakshi Shoots Video | Oneindia Malayalam
1

മകള്‍ സിവയോടൊപ്പം റാഞ്ചിയിലെ ഫാംഹൗസില്‍ ബൈക്കില്‍ കറങ്ങുന്ന ധോണിയുടെ പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ വീഡിയോ പങ്കുവച്ചത്. മോശം കാലാവസ്ഥയെ വകവയ്ക്കാതെയാണ് മകളെ മുന്നിലിരുത്തി ധോണി ഫാംഹൗസിലൂടെ ബൈക്കില്‍ പറന്നത്. മഴയ്ക്കു മുന്നോടിയായി ഇടി മിന്നലും കാറ്റുമെല്ലാമുണ്ടെങ്കിലും ഇവയൊന്നും കൂസാതെയാണ് ധോണിയുടെ ബൈക്ക് സവാരി. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം. ധോണിയുടെ വളര്‍ത്തു നായയെയും ഈ വീഡിയോയില്‍ കാണാം. വെറിപിടിച്ച ഇടിമിന്നലും സന്തോഷവും ഒരുമിച്ച് വന്നപ്പോഴെന്ന തലക്കെട്ടോടെയാണ് സിഎസ്‌കെ വീഡിയോ പങ്കുവച്ചത്.

2

മകള്‍ സിവയോടൊപ്പം ധോണിയുടെ ബൈക്ക് സവാരിയുടെ വീഡിയോ കാണാം

ബൈക്കുകളോടുള്ള ധോണിയുടെ പ്രേമം നേരത്തേ തന്നെ വളരെ പ്രശസ്തമാണ്. ക്രിക്കറ്റ് പോല തന്നെ ബൈക്കുകളും അദ്ദേഹത്തിന്റെ വീക്ക്‌നെസാണ്. പഴയ മോഡല്‍ ബൈക്കുകളുടെയും സ്‌പോര്‍ട്‌സ് ബൈക്കുകളുടെയും വലിയൊരു കളക്ഷന്‍ തന്നെ ധോണിക്കുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ ബൈക്ക് അസംബ്ലിങും പബ്ജി കളിക്കലുമെല്ലാമാണ് ഇപ്പോള്‍ ധോണിയുടെ പ്രധാനപ്പെട്ട വിനോദങ്ങളെന്നു സാക്ഷി വെളിപ്പെടുത്തിയിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് കേടായി കിടക്കുകയായിരുന്ന ഏഴു ബൈക്കുകളെങ്കിലും ധോണി സ്വയം നന്നാക്കിയെടുത്തതായും സാക്ഷി പറഞ്ഞിരുന്നു. മഹിക്ക് ഒമ്പത് ബൈക്കുകളുണ്ട്. ഇവയെല്ലാം അദ്ദേഹം വേര്‍തിരിക്കുകയും തുടര്‍ന്നു വിവിധ പാര്‍ട്‌സുകള്‍ വാങ്ങിച്ച ശേഷം വീണ്ടും ഫിറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും സാക്ഷി വെളിപ്പെടുത്തിയിരുന്നു. ദിവസം മുഴുവന്‍ പബ്ജി കളിക്കുന്ന ധോണി ഉറക്കത്തില്‍പ്പോലും ഇതേക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.

Story first published: Wednesday, June 3, 2020, 10:05 [IST]
Other articles published on Jun 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+