വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പദ്മശ്രീ അവാര്‍ഡ് വലിയ ബഹുമതി; സന്തോഷം അടക്കാനാവാതെ സുനില്‍ ഛേത്രി

ദില്ലി: ഈവര്‍ഷത്തെ പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഛേത്രി. പദ്മശ്രീ തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും അത്യധികം സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു. രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക് ദിവസത്തോടനുബന്ധിച്ചാണ് പദ്മശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
പുജാര ആളാകെ മാറി!! ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി, രഞ്ജിയില്‍ സംഭവിച്ചത്...
നേരത്തെ 2011ല്‍ ഛേത്രിക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പദ്മശ്രീ അവാര്‍ഡ് ലഭിക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ഛേത്രി. മുന്‍ താരങ്ങളായ ഗോസ്‌തോ പോള്‍, ശൈലന്‍ മന്ന, പികെ ബാനര്‍ജി, ചുനി ഗോസ്വാമി, ബൈച്യൂങ് ബൂട്ടിയ എന്നീ ഫുട്‌ബോളര്‍മാര്‍ നേരത്തെ പദ്മശ്രീ അവാര്‍ഡ് നേടിയിരുന്നു. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഛേത്രിയെ തേടി ബഹുമതിയെത്തിയത്.

SunilChhetri

ബെംഗളുരു എഫ്‌സിയുടെ താരമാണ് ഛേത്രി. ഐഎസ്എല്ലിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍താരം ഛേത്രിതന്നെയാണ്. ഏഷ്യന്‍ കപ്പില്‍ നേടിയ 67-ാം ഗോളോടുകൂടി അന്താരാഷ്ട്ര ഗോളില്‍ ലയണല്‍ മെസ്സിയെ മറികടക്കാനും ഛേത്രിക്ക് കഴിഞ്ഞു. സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഛേത്രിയെ പദ്മശ്രീക്കായി നാമനിര്‍ദ്ദേശം ചെയ്തത്.

ഛേത്രിയെ കൂടാതെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗുസ്തി താരം ബജ്‌രംഗ് പൂണിയ, ചെസ് താരം ഹാരിക ദ്രോണാവല്ലി, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍, അമ്പെയ്ത്ത് താരം ബൊംബയ്‌ല ദേവി, ബാസ്‌കറ്റ്‌ബോള്‍ താരം പ്രശാന്തി സിങ്, കബഡി താരം അജയ് താക്കൂര്‍ എന്നിവരും ഈ വര്‍ഷത്തെ പദ്മശ്രീ അവാര്‍ഡിന് അര്‍ഹരായി.

Story first published: Saturday, January 26, 2019, 10:05 [IST]
Other articles published on Jan 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X