പുജാര ആളാകെ മാറി!! ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി, രഞ്ജിയില്‍ സംഭവിച്ചത്...

ബെംഗളൂരു: കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചതോടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
കളിക്കളത്തിന് അകത്തെ ഏറ്റവും സത്യസന്ധനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നാണ് പുജാര അറിയപ്പെട്ടിരുന്നത്. ഔട്ടാണെന്നു തനിക്കു ബോധ്യമുണ്ടെങ്കില്‍ അംപയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം ക്രീസ് വിടാറുണ്ട് എന്നാല്‍ ഈ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുന്ന സംഭവം കഴിഞ്ഞ ദിവസം നടന്നു.

രഞ്ജി ട്രോഫി സെമി ഫൈനല്‍
ഓസീസ് പര്യടനത്തിനു ശേഷം രഞ്ജി ട്രോഫിയില്‍ തന്റെ ടീമായ സൗരാഷ്ട്രയ്ക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചു വരികയായിരുന്നു താരം. കര്‍ണാടകയും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനലിന് ഇടെയാണ് പുജാരയുടെ ഭാഗത്ത് നിന്നും ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പെരുമാറ്റമുണ്ടായത്. ഇതിന്റെ പേരില്‍ ചിലര്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഔട്ടായിട്ടും കൂസലില്ലാതെ പുജാര
ഔട്ടാണെന്ന് ഉറപ്പായിട്ടും ക്രീസ് വിടാതെ പുജാര തുടര്‍ന്നതാണ് വിവാദമായിരിക്കുന്നത്. കളിയുടെ 23ാം ഓവറിലായിരുന്നു ഇത്. കര്‍ണാടക താരം അഭിമന്യു മിഥുനിന്റെ ബൗളിങില്‍ പുജാരയുടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ അനായാസം പിടികൂടി.
പുജാരയുടെ വിക്കറ്റിനായി കര്‍ണാടക താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും പുജാര കൂസലില്ലാതെ ക്രീസില്‍ തുടര്‍ന്നതോടെ അംപയര്‍ക്കും സംശയമാവുകയും ഔട്ട് നല്‍കാതിരിക്കുകയും ചെയ്തു. ഇതിനു ശേഷം ബാറ്റിങ് തുടര്‍ന്ന പുജാര 45 റണ്‍സ് നേടിയാണ് ഒടുവില്‍ പുറത്തായത്. 99 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും 1 സിക്‌സറുമുള്‍പ്പെട്ടിരുന്നു.

സൗരാഷ്ട്ര പൊരുതുന്നു
കര്‍ണാടയ്‌ക്കെതിരായ സെമി ഫൈനലില്‍ സൗരാഷ്ട്ര പൊരുതുകയാണ്. കര്‍ണാടകയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 275 റണ്‍സിന് മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ സൗരാഷ്ട്ര ഏഴു വിക്കറ്റിന് 227 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 48 റണ്‍സിന് പിന്നിലാണ് സൗരാഷ്ട്ര. സ്‌നെല്‍ പട്ടേലാണ് (85) സൗരാഷ്ട്രയുടെ ടോപ്‌സ്‌കോറര്‍.
നേരത്തേ ശ്രേയസ് ഗോപാല്‍ (87), ശ്രീനിവാസ് ശരത് (83), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് കര്‍ണാടകയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications