സൂപ്പര്‍ കപ്പും ഇനി മലയാളം പറയും... അഞ്ചു ഭാഷകളില്‍ തല്‍സമയ സംപ്രേക്ഷണം
മുംബൈ: ഐഎസ്എല്ലിനു പിന്നാലെ നടക്കാനിരിക്കുന്ന പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെയും തല്‍സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് സ്വന്തമാക്കി. സ്റ്റാറിനു കീഴിലുള്ള ആറു ചാനലുകളില്‍ അഞ്ചു ഭാഷകളില്‍ സൂപ്പര്‍ കപ്പിലെ പോരാട്ടങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു മുന്നിലെത്തും. ഇംഗ്ലീഷിനെ കൂടാതെ മലയാളം, ഹിന്ദി, തമിഴ്, ബംഗാളി, കന്നട ഭാഷകളിലാണ് സൂപ്പര്‍ കപ്പിലെ മല്‍സരങ്ങളുടെ സംപ്രേക്ഷണമുണ്ടാവുക.

ഐഎസ്എല്ലിലെയും ഐപ്പിലെയും ഏറ്റവും മികച്ച ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു ചാംപ്യന്‍ഷിപ്പുകളിലൂടെയും ടീമുകളെ ഉള്‍പ്പെടുത്തി ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതാദ്യമായാണ് ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുന്നത്്. മാര്‍ച്ച് 31നു ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പ് ഏപ്രില്‍ 20നാണ് അവസാനിക്കുന്നത്. കേരളത്തില്‍ നിന്നും രണ്ടു ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പിലുണ്ടാവും. ഐഎസ്എല്ലില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സും ഐ ലീഗില്‍ നിന്നും ഗോകുലം കേരള എഫ്‌സിയുമാണ് നോക്കൗട്ട്‌റൗണ്ടിലെത്തിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി ചാനലുകളിലാണ് സൂപ്പര്‍ കപ്പിന്റെ ഇംഗ്ലീഷ് കമന്ററി യുണ്ടാവുക. കന്നഡ (സ്റ്റാര്‍ സുവര്‍ണ പ്ലസ്), തമിഴ് (സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്), ബംഗാളി (ജല്‍ഷ മൂവീസ്), മലയാളം (ഏഷ്യാനെറ്റ് മൂവീസ്) എന്നിവയലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications