പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് ഗാംഗുലിയുടെ മകള്‍ സന
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി. രാജ്യമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നിയമത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ കുറഞ്ഞ വാക്കുകള്‍കൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചത്.

ഖുശ്‌വന്ത് സിങ്ങിന്റെ നോവലിനെ ഉദ്ധരിച്ചു
എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ സന ഉദ്ധരിച്ചാണ് സനയുടെ പ്രതിഷേധം. എന്നാല്‍ കുറിപ്പ് അല്‍പസമയത്തിനുശേഷം പിന്‍വലിക്കുകയും ചെയ്തു. ഫാഷിസ്റ്റ് ഭരണകൂടം പൗരന്‍മാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോള്‍ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാമെന്നും സന പറയുന്നുണ്ട്.

പോസ്റ്റിന് പിന്തുണ
ഇന്ന് സുരക്ഷിതരാണ് എന്ന കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ഞങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ടെന്നും ഗാംഗുലിയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പില്‍ പറയുന്നു. ഗാംഗുലി കേന്ദ്ര സര്‍ക്കാരിനെതിരെ മൗനത്തിലാണെങ്കിലും മകളുടെ ശക്തമായ ഭാഷയിലുള്ള പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഒട്ടേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
ഐപിഎല്‍ ലേലം: നേരത്തേ കോടിപതികള്‍... ഇത്തവണ ആരും വാങ്ങിയേക്കില്ല, കൂട്ടത്തില്‍ വെടിക്കെട്ട് താരവും

പോസ്റ്റ് പിന്‍വലിച്ചു
ഗാംഗുലിയുടെ പതിനെട്ടുകാരിയായ മകളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. ആരുടേയോ സമ്മര്‍ദ്ദത്താലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തം. സംഘപരിവാരത്തിന്റെ പേരെടുത്ത് പറഞ്ഞുള്ള സനയുടെ വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനിടയാക്കിയിട്ടുണ്ടാകാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ ബിസിസിഐയില്‍ ഗാംഗുലിയുടെ സഹപ്രവര്‍ത്തകന്‍കൂടിയാണ്.
ഐപിഎല്‍ ലേലം: എപ്പോള്‍, എവിടെ, സമയം? എല്ലാമറിയാം... കൂടുതല്‍ ഒഴിവ് ആര്‍സിബിയില്‍

ഗാംഗുലിയുടെ ബിജെപി ബന്ധം
നേരത്തെ സൗരവ് ഗാംഗുലി അടുത്ത ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മത്സരര രംഗത്തുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഇക്കാര്യം ഇതുവരെ പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ല. ബിസിസിഐ അധ്യക്ഷ പദവിയില്‍ ഗാംഗുലിയെ നിയമിച്ചത് അദ്ദേഹത്തിന്റെ ബിജെപി ബന്ധം മൂലമാണെന്നും പ്രചരിപ്പിക്കപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications