ഐപിഎല്‍ ലേലം: എപ്പോള്‍, എവിടെ, സമയം? എല്ലാമറിയാം... കൂടുതല്‍ ഒഴിവ് ആര്‍സിബിയില്‍
കൊല്‍ക്കത്ത: ഐപിഎല്ലിന്റ ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനമെത്തി. 2020ലെ പുതിയ സീസണില്‍ ആരൊക്കെ തങ്ങളുടെ ടീമിലുണ്ടാവുമെന്ന ആരാധകരുടെ സസ്‌പെന്‍സാണ് വ്യാഴാഴ്ച അവസാനിക്കാന്‍ പോവുന്നത്. പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
332 കളിക്കാരാണ് ലേലത്തില്‍ ആകെ വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ വെറും 73 താരങ്ങകളെ മാത്രമേ എട്ടു ഫ്രാഞ്ചസികള്‍ക്കും കൂടി വാങ്ങാന്‍ അവകാശമുള്ളൂ. ബാക്കിയുള്ളവരെല്ലാം തഴയപ്പെട്ടും. ലേലത്തിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഫ്രാഞ്ചൈസികളുടെ പഴ്‌സും ഒഴിവും
എട്ടു ഫ്രാഞ്ചൈസികളില്‍ ലേലത്തില്‍ ചെലവഴിക്കാന്‍ പഴ്‌സില്‍ കൂടുതല്‍ പണമുള്ളത് കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 42.70 കോടി രൂപ ഇപ്പോള്‍ അവരുടെ പക്കലുണ്ട്. 35.65 കോടി രൂപയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. 28.90 കോടി രൂപയുമായി പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (27.90 കോടി), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (27.85), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (17), ചെന്നൈ സൂപ്പര്‍ കിങ്‌സ് (14.60), മുംബൈ ഇന്ത്യന്‍സ് (13.05) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം, കൂടുതല്‍ താരങ്ങള്‍ക്കായി ഒഴിവുള്ളടീംആര്‍സിബിയാണ്. 18 കളിക്കാരെ പുതുതായി ടീമിലെത്തിക്കാന്‍ ആര്‍സിബിക്കാവും. ഡല്‍ഹിക്ക് 16ഉം കെകെആറിനും രാജസ്ഥാനും 15ഉം താരങ്ങളെ വാങ്ങാം. പഞ്ചാബ് (13), ഹൈദരാബാദ്, മുംബൈ (9), സിഎസ്‌കെ (7) എന്നിവരാണ് തുടര്‍ന്നുള്ളത്.

ലേലം എപ്പോള്‍, തല്‍സമയ സംപ്രേക്ഷണം
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30നാണ് ലേല നടപടികള്‍ക്കു കൊല്‍ക്കത്തയില്‍ തുടക്കമാവുക. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് താരലേലത്തിനു കൊല്‍ക്കത്ത ആതിഥേയത്വം വഹിക്കുന്നത്.
ലേലം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി ഹിന്ദി 1 എന്നിവയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ലേലത്തിനു നേതൃത്വം നല്‍കുന്നത്
ഹ്യൂഗ് എഡ്‌മെയ്ഡസാണ് ഇത്തവണ ലേലത്തിന്റെ നടപടി ക്രമങ്ങള്‍ക്കതു ചുക്കാന്‍ പിടിക്കുക. കഴിഞ്ഞ സീസണില്‍ റിച്ചാര്‍ഡ്ഡ് മാഡ്‌ലിയുടെ മേല്‍നോട്ടത്തിലായിരുന്നു ലേലം. എന്നാല്‍ ഇത്തവണ മാഡ്‌ലിയെ മാറ്റി പകരം എഡ്‌മെയ്ഡസിനെ കൊണ്ടു വരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications