Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ഗ്രൗണ്ടില്‍ അപ്രതീക്ഷിത അതിഥിയായി പാമ്പ്!! പിന്നെ സംഭവിച്ചത്...

snake 1

വിജയ്‌വാഡ: മഴയോ, വെളിച്ചക്കുറവോ, കാണികള്‍ ഗ്രൗണ്ട് കൈയേറുന്നതോയൊക്കെ കാരണം ക്രിക്കറ്റില്‍ കളി തടസ്സപ്പെടുന്നത് പല തവണ കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ നിലവിലെ ചാംപ്യന്മാരായ വിദര്‍ഭയും ആന്ധ്രാ പ്രദേശും തമ്മിലുള്ള കളിക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഗ്രൗണ്ടില്‍ അപ്രതീക്ഷിതമായെത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ പാമ്പായിരുന്നു. മല്‍സരത്തിന്റെ ടോസ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. ടോസിനു ശേഷം വിദര്‍ഭ ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ ബൌളിങ് തിരഞ്ഞെടുത്തു. തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ ഗ്രൗണ്ടിലെത്തി മല്‍സരം തുടങ്ങാനിരിക്കെയായിരുന്നു ഗ്രൗണ്ടിലേക്ക് പാമ്പിന്റെ മാസ് എന്‍ട്രി.

snake 2

എന്നാല്‍ പാമ്പിന്റെ വരവ് കളിക്കാരെ പരിഭ്രാന്തരാക്കുകയൊന്നും ചെയ്തില്ല. ഗ്രൗണ്ട് സ്റ്റാഫുമാര്‍ ഉടന്‍ ഗ്രൗണ്ടിലെത്തി പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു കളിയാരംഭിക്കുന്നത് കുറച്ച് വൈകുകയും ചെയ്തു. ഒടുവില്‍ പാമ്പ് തന്നെ സ്വയം ഗ്രൗണ്ട് വിട്ടു പോയതോടെയാണ് മല്‍സരം ആരംഭിക്കാന്‍ കഴിഞ്ഞത്.

ബിസിസിഐ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പാമ്പ് ഗ്രൗണ്ടിലെത്തിയതിനെ തുടര്‍ന്നു കളി തടസ്സപ്പെട്ടതിന്റെ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ സംഭവം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു കഴിഞ്ഞു.

Story first published: Monday, December 9, 2019, 16:00 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+