Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മേല്‍വസ്ത്രമഴിച്ച് രോഗികള്‍ക്കുവേണ്ടി സെറീന വില്യംസ് ആലപിച്ച ഗാനം വൈറലായി

ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടില്‍ പകരംവെക്കാനില്ലാത്ത വനിതാ താരം സെറീന വില്യംസ് അര്‍ബുദ രോഗികള്‍ക്കുവേണ്ടി മേല്‍വസ്ത്രം അഴിച്ച് ആലപിച്ച ഗാനം വൈറലായി മാറുന്നു. സ്തനാര്‍ബുദ രോഗത്തിന്റെ അവബോധമുണ്ടാക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സെറീനയുടെ ഗാനം. ഐ ടെച്ച് മൈസെല്‍ഫ് എന്ന് തുടങ്ങുന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.

serenawilliams

ടെന്നീസ് കോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന് അടുത്തിടെ ആരോപിച്ച സെറീന സ്ത്രീകള്‍ക്കുവേണ്ടിയാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സ്വയം സ്തനാര്‍ബുദ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഗാനം. സ്വയംപരിശോധന എല്ലാ സ്ത്രീകളും സ്ഥിരമായി ചെയ്യേണ്ടതാണെന്ന് സെറീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്.

എല്ലാ വിഭാഗത്തിലുള്ള സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിത്. നിറവിത്യാസമോ രാജ്യമോ ഭേദമില്ലാതെ ലോകത്തിലെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ഒരു വിഷയത്തില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമമാണ് തന്റേത്. ഇത് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കും. ഇത്തരമൊരു പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അവര്‍ പറഞ്ഞു. സെറീനയുടെ ഗാനത്തിനും വനിതകള്‍ക്കുവേണ്ടിയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പിന്തുണയും ലഭിക്കുന്നുണ്ട്.

Story first published: Sunday, September 30, 2018, 13:56 [IST]
Other articles published on Sep 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+