Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണില്‍ അമ്പയറെ തെറിവിളിച്ച സെറീന വില്യംസിന് വീണ്ടും പണികിട്ടി

സെറീന വില്യംസിന് വീണ്ടും പണികിട്ടി | Oneindia Malayalam

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ അമ്പയറെ തെറിവിളിച്ച സെറീന വില്യംസിന് വന്‍തുക പിഴ വിധിച്ചു. 17,000 ഡോളറാണ് പിഴ നല്‍കേണ്ടുന്നത്. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരായ മത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരം തോറ്റ സെറീനയ്‌ക്കെതിരെ പലഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് അച്ചടക്ക നടപടി.

serena-williams

അമ്പയറെ തെറിവിളിച്ചതിന് 10,000 ഡോളറും, മുന്നറിയിപ്പിന് 4,000 ഡോളറും, റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3,000 ഡോളറുമാണ് പിഴ. ഗ്രാന്‍ഡ്സ്ലാം മത്സരത്തിനിടെ കോച്ചിങ് നിര്‍ദ്ദേശം നല്‍കുന്നത് നിയമത്തിന് എതിരാണ്. ഇത് ലംഘിച്ചതിന് മത്സരത്തിനിടെ സെറീനയ്ക്ക് അമ്പയര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത് തെറ്റിച്ചതിനാണ് 4,000 ഡോളര്‍ പിഴ ഇടാക്കിയത്. കളിക്കിടെ പരിശീലകനുമായി എതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതും സഹായം ലഭിക്കുന്നതും കുറ്റകരമാണ്.

ഒസാക്കയുമായുള്ള മത്സരത്തില്‍ പിന്നോക്കം പോയതോടെ പ്രകോപിതയായ സെറീന കോര്‍ട്ടില്‍ നിലവാരമില്ലാതെ പെരുമാറുകയായിരുന്നു. അമ്പയറെ കള്ളനെന്നും നുണയനെന്നും മറ്റും സെറീന അധിക്ഷേപിച്ചു. ഇതേതുടര്‍ന്ന് സെറീനയുടെ പോയന്റ് വെട്ടിക്കുറച്ചിരുന്നു. മത്സരത്തില്‍ 6-2, 6-4 എന്ന നിലയില്‍ ജയിച്ച ഒസാക്ക 1.85 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയും സ്വന്തമാക്കി.

അമ്മയായശേഷം കളിക്കളത്തിലേക്ക് ശക്തമായി മടങ്ങിവരാന്‍ ശ്രമിക്കുന്ന സെറീനയ്ക്ക് ഒരു ഗ്ലാന്‍ഡ്സ്ലാം ജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. പഴയ ഫോമിലല്ലെങ്കിലും വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും ഫൈനലിലെത്താന്‍ താരത്തിന് കഴിഞ്ഞു. കൂടുതല്‍ കരുത്തോടെ കോര്‍ട്ടില്‍ തുടരുമെന്നും കളിയില്‍നിന്നും പിന്മാറില്ലെന്നുമാണ് ഇതുസംബന്ധിച്ച് സെറീനയുടെ പ്രതികരണം.

റിഷഭ് പന്ത് ഇന്ത്യന്‍ ഗില്‍ക്രിസ്റ്റല്ല!! സാമ്യം മറ്റൊരാളുമായി... പറഞ്ഞത് സാക്ഷാല്‍ ഗില്‍ക്രിസ്റ്റ്

Story first published: Monday, September 10, 2018, 12:07 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+