റിഷഭ് പന്ത് ഇന്ത്യന്‍ ഗില്‍ക്രിസ്റ്റല്ല!! സാമ്യം മറ്റൊരാളുമായി... പറഞ്ഞത് സാക്ഷാല്‍ ഗില്‍ക്രിസ്റ്റ്
ലണ്ടന്‍/ ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മിന്നുന്ന പ്രകടനം നടത്തുന്ന താരത്തെ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പന്തിനെ ഇന്ത്യയുടെ ഗില്‍ക്രിസ്റ്റെന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നു. ഇതിനിടെ ഇതാദ്യമായി പന്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റ്.

പന്ത് ഡികോക്കിനെപ്പോലെ
പന്ത് വളരെ പ്രതീക്ഷ നല്‍കുന്ന താരമാണ്. ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കുമായി ഏറെ സാമ്യമുള്ള താരമാണ് അദ്ദേഹം. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം ഇരുവരും തമ്മില്‍ പല സാമ്യങ്ങളുമുണ്ട്. പന്തിനെ പ്പോലെയുള്ള മികച്ച യുവതാരങ്ങള്‍ ഐപിഎല്ലിലൂടെ ഉയര്‍ന്നുവരുന്നുണ്ടെന്നും ബെംഗളൂരുവില്‍ മാധ്യമങ്ങളോടെ സംസാരിക്കവെ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

പന്ത് മികച്ച പ്രകടം നടത്തുമെന്ന് പ്രതീക്ഷ
കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പന്തില്‍ വളരെ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. താരത്തിന് അതിനൊത്ത് ഉയരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പന്തിന് കൂടുതല്‍ റണ്‍സ് നേടാനാവട്ടെയെന്നു പ്രതീക്ഷിക്കുന്നതായും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

കോലിയെ വാനോളം പുകഴ്ത്തി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്താന്‍ ഗില്‍ക്രിസ്റ്റ് മറന്നില്ല. കോലി ശരിക്കുമൊരു ചാംപ്യന്‍ പ്ലെയറാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ കോലി അതിനു പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞതായും ഗില്ലി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications