Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രം കുറിക്കാന്‍ സൗദി, ഏഷ്യന്‍ ഗെയിംസിന് ആദ്യമായി വേദിയായേക്കും... ഖത്തറും രംഗത്ത്

റിയാദ്: ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന് വേദിയാവാന്‍ സൗദി അറേബബ്യയും ഖത്തറും രംഗത്ത്. 2030ലെ ഗെയിംസിന്റെ വേദിക്കായി ഇരുരാജ്യങ്ങളും അപേക്ഷ സമര്‍പ്പിച്ചു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് (ഒസിഎ) ഇക്കാര്യമറിയിച്ചത്. സൗദിയുടെ തലസ്ഥാനമായ റിയാദും ഖത്തറിന്റെ തലസ്ഥാനായ ദോഹയുമാണ് ഗെയിംസിന്റെ വേദിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്.

a

സര്‍ക്കാരിന്റെ പിന്തുണ കാണിച്ചു കൊണ്ടുള്ള കത്തിനോടൊപ്പമാണ് സൗദിയിലെയും ഖത്തറിലെയും ദേശീയ ഒളിംപിക് കമ്മിറ്റി വേദിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഏപ്രില്‍ 22 ആയിരുന്നു ഗെയിംസിന്റെ വേദിക്കു വേണ്ടി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. ഇതുവരെ ഏഷ്യന്‍ ഗെയിംസിന് വേദിയാവാത്ത രാജ്യം കൂടിയാണ് സൗദി. എന്നാല്‍ ഖത്തറിന് ഇതു രണ്ടാമൂഴമാണ്. 2006ല്‍ ഏഷ്യാഡ് ഖത്തറില്‍ നടന്നിട്ടുണ്ട്.

2030ലെ ഗെയിംസിനായി വളരെ കരുത്തുറ്റ രണ്ടു അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചത് ആഹ്ലാദത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നായിരുന്നു ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ഫഹദ് അല്‍ സബായുടെ പ്രതികരണം. ഏഷ്യയിലെ ഒളിംപിക് മൂവ്‌മെന്റില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തന്നെയാണ് ഈ രണ്ടു രാജ്യങ്ങളുടെയും കടന്നുവരവ് തെളിയിക്കുന്നത്. വലിയ ചാംപ്യന്‍ഷിപ്പുകള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്താന്‍ സാധിക്കുമെന്ന തങ്ങളുടെ ഖ്യാതി ഇതോടെ
വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയിലെ സാന്യയില്‍ ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ആറാമത് ഏഷ്യന്‍ ബീച്ച് ഗെയിംസിനിടെനടക്കുന്ന ഒസിഎയുടെ ജനറല്‍ അസംബ്ലിയിലായിരിക്കും 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരെ തിരഞ്ഞെടുക്കുക. അടുത്ത ഏഷ്യന്‍ ഗെയിംസ് 2022ല്‍ ചൈനയിലെ ഹാങ്‌സുവിലാണ്. 2026ലെ ഏഷ്യാഡിന് ജപ്പാനിലെ ഐച്ചി നഗോയ വേദിയാവും.

Story first published: Friday, April 24, 2020, 12:31 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+