Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്: ഇടിച്ചിട്ടും ഉന്നം പിടിച്ചും അക്കൗണ്ട് തുറക്കാന്‍ ഇന്ത്യ... ആദ്യദിനം ഇവര്‍ ഇറങ്ങും

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യദിനം ഇന്ത്യന്‍ പതാക ഉയരാന്‍ കാത്തിരിക്കുകയാണ് കായിക പ്രേമികള്‍. ശനിയാഴ്ച നടന്ന വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളോടെ ഗെയിംസിന് തുടക്കമായതോടെ ഇനി പോരാട്ടത്തിന്റെ ദിനങ്ങളാണ്. മേളയുടെ ആദ്യദിനമായ ഞായറാഴ്ച ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായി ഷൂട്ടര്‍മാരും ഗുസ്തി താരങ്ങളും ഇറങ്ങുന്നുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയുടെ മല്‍സര ഷെഡ്യൂള്‍ എങ്ങനെയെന്നു നോക്കാം.

1

ബാഡ്മിന്റണ്‍

ഉച്ചയ്ക്ക് 1 മണി- പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പുരുഷ ടീം മാലദ്വീപിനെ നേരിടും

ബാസ്‌കറ്റ് ബോള്‍
രാവിലെ 9- വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ചൈനീസ് തായ്‌പേയിക്കെതിരേ

ഹാന്റ്‌ബോള്‍
വൈകീട്ട് മൂന്ന്- വനിതാ ടീം ചൈനയുമായി ഏറ്റുമുട്ടും

കബഡി
രാവിലെ 8- വനിതാ ടീം ജപ്പാനെതിരേ
ഉച്ചയ്ക്ക് 1- പുരുഷ ടീം ബംഗ്ലാദേശിനെതിരേ
വൈകീട്ട് 6- പുരുഷ ടീം ശ്രീലങ്കയ്‌ക്കെതിരേ

തുഴച്ചില്‍
രാവിലെ 7.50- പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സില്‍ ഓംപ്രകാശും സവാന്‍ സിങും ഹീറ്റ്‌സിന് ഇറങ്ങും
രാവിലെ 8- പുരുഷ വിഭാഗം സിംഗിള്‍ സ്‌കള്‍സില്‍ ബൊക്കാനല്‍ ദത്തു മല്‍സരിക്കും
രാവിലെ 8.30- മെന്‍സ് പെയര്‍-സഞ്ജുക്ത ദുങും ഹര്‍പ്രീത് കൗറും ഇറങ്ങും
രാവിലെ 9.10- വനിതാ ഡബിള്‍ സ്‌കള്‍സില്‍ സയാലി രാജേന്ദ്ര ഷെലാക്കെയും പൂജയും മല്‍സരിക്കും
രാവിലെ 10- പുരുഷ ലൈറ്റ് വെയ്റ്റ് ഫോറില്‍ ടീം ഹീറ്റ്‌സില്‍ ഇറങ്ങും

ഷൂട്ടിങ്
രാവിലെ 7 - ട്രാപ്പ് വനിതാ യോഗ്യത: ശ്രേയസി സിങ്, സീമ തോമര്‍
രാവിലെ 8- ട്രാപ്പ് മെന്‍ യോഗ്യത: മാനവ്ജിത്ത് സിങ് സന്ധു, ലക്ഷയ്
രാവിലെ 8- 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം യോഗ്യത: രവി കുമാര്‍, അപൂര്‍വി ചന്ദേല
രാവിലെ 10- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത: അഭിഷേക് വര്‍മ, മനു ഭേക്കര്‍
ഉച്ചയ്ക്ക് 12- 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഫൈനല്‍
വൈകീട്ട് 3.20- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഫൈനല്‍

ഗുസ്തി
ഉച്ചയ്ക്ക് 12- പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ യോഗ്യത
സന്ദീപ് തോമര്‍ (57 കിഗ്രാം)
ബജ്‌രംഗ് പൂനിയ (65 കിഗ്രാം)
സുശീല്‍ കുമാര്‍ (74 കിഗ്രാം)
പവന്‍ കുമാര്‍ (86 കിഗ്രാം)
മൗസം ഖാത്രി (97 കിഗ്രാം)
വൈകീട്ട് 6- മെഡല്‍ പോരാട്ടങ്ങള്‍

വുഷു
രാവിലെ 8- പുരുഷ വിഭാഗം ചാങ്ക്വാന്‍ ഫൈനല്‍: സുരാജ് സിങ്, അഞ്ജുല്‍ നംദെയോ
വൈകീട്ട് 6- വനിതാ സന്‍ഡ പ്രീക്വാര്‍ട്ടര്‍: സനോതോയ് ദേവി യുംനാം
വൈകീട്ട് 6- പുരുഷ സന്‍ഡ ക്വാര്‍ട്ടര്‍: സന്തോഷ് കുമാര്‍ (56 കിഗ്രാം), പ്രദീപ് കുമാര്‍ (70 കിഗ്രാം)

Story first published: Sunday, August 19, 2018, 10:03 [IST]
Other articles published on Aug 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+