സച്ചിന്‍-രോഹിത്... ആരാണ് മികച്ച ഏകദിന ഓപ്പണര്‍? കണക്കുകള്‍ പറയുന്നതിങ്ങനെ
മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്ലാസും മാസും ചേര്‍ന്ന ബാറ്റിങ് പ്രതിഭ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍, ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള താരമാണ് സച്ചിന്‍. ഇന്ത്യയുടെ ഓപ്പണിങ്ങിലെ വിശ്വസ്തനായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പകരക്കാരനായാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ വിശേഷിപ്പിക്കുന്നത്. സച്ചിനേക്കാള്‍ ആക്രമണ ശൈലിയുള്ള രോഹിത് നിലവിലെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ്. മധ്യനിര ബാറ്റ്‌സ്മാനില്‍ നിന്ന് ഓപ്പണറായി എത്തിയ ശേഷമാണ് രോഹിതിന്റെ പ്രതിഭ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇവരില്‍ ആരാണ് മികച്ച ഓപ്പണര്‍?സച്ചിനോ, രോഹിതോ? കണക്കുകള്‍ ആര്‍ക്കൊപ്പമെന്ന് നമുക്ക് പരിശോധിക്കാം.

ഓപ്പണറായി കൂടുതല്‍ റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സുള്ള ഓപ്പണറെന്ന ബഹുമതി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലാണ്. 15,310 റണ്‍സാണ് സച്ചിന്‍ ഓപ്പണറായി നേടിയത്.1994 മാര്‍ച്ച് 27 മുതലാണ് സച്ചിന്‍ ഓപ്പണറായെത്തുന്നത് .ഏകദിന കരിയറിലെ 45 സെഞ്ച്വറിയും ഓപ്പണറായാണ് സച്ചിന്‍ നേടിയത്. ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. ഓപ്പണറായി 12,740 റണ്‍സാണ് അദ്ദേഹം നേടിയത്. ക്രിസ് ഗെയ്ല്‍ (10,179), ആദം ഗില്‍ക്രിസ്റ്റ് (9200), സൗരവ് ഗാംഗുലി (9146) എന്നിവരാണ് ഈ റെക്കോഡിലെ മറ്റ് താരങ്ങള്‍.

ശരാശരിയില്‍ രോഹിത് മുന്നില്‍
ഇതുവരെയുള്ള ശരാശരി കണക്കുകളില്‍ രോഹിത് ശര്‍മയ്ക്കാണ് മുന്‍തൂക്കം. ഓപ്പണറായി 58.11 ശരാശരിയിലാണ് രോഹിതിന്റെ പ്രകടനം. സച്ചിന്റെ ഓപ്പണറായുള്ള ശരാശരി 48.29 ആണ്. സ്‌ട്രൈക്കറേറ്റിലും രോഹിതിനാണ് ആധിപത്യം.ഹിറ്റ്മാന്‍ എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന രോഹിതിന്റെ സ്‌ട്രൈക്കറേറ്റ് 92.26 ഉും സച്ചിന്റെ സ്‌ട്രൈക്കറേറ്റ് 88.05 ഉും ആണ്. ബാറ്റിങ് ഇന്‍ഡക്‌സില്‍ രോഹിതിന ് 2.15 ഉും സച്ചിന് 2.05 ആണ്. 49.89 ശരാശരിയും 88.65 സ്‌ട്രൈക്കറേറ്റും ഉള്ള ഹാഷിം അംലയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്.
ഐപിഎല്‍ റദ്ദാക്കിയാലും ടി20 ലോകകപ്പില്‍ ധോണി കളിക്കും! ഉറപ്പുണ്ട്... പറഞ്ഞത് കോച്ച്

ഓപ്പണറാകുന്നതിന് മുമ്പുള്ള പ്രകടനം
1994 മാര്‍ച്ച് 27നാണ് സച്ചിന്‍ സ്ഥിരം ഓപ്പണറാകുന്നതിന്. അതിന് മുമ്പ് 66 മത്സരം കളിച്ച സച്ചിന്‍ 30.84 ശരാശരിയില്‍ നേടിയത് 1758 റണ്‍സാണ്. 2012 ഡിസംബര്‍ 31വരെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് 30.43 ശരാശരിയില്‍ നേടിയത് 1978 റണ്‍സാണ്. 13 തവണ സച്ചിന്‍ 50ന് മുകളില്‍ സ്‌കോര്‍ നേടിയപ്പോള്‍ 14 തവണ രോഹിതും 50ന് മുകളില്‍ റണ്‍സ് നേടി.
ധോണി നല്‍കിയത് ഒരു ലക്ഷമല്ല? വാര്‍ത്തകള്‍ തെറ്റ്, നാണമില്ലേ നിങ്ങള്‍ക്ക്! ആഞ്ഞടിച്ച് ഭാര്യ

ഓപ്പണറായി ഉയര്‍ന്ന സ്‌കോര്‍
നിലവിലെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിതിന്റെ പേരിലാണ്. 264 റണ്‍സാണ് രോഹിത് നേടിയത്. മൂന്നുവട്ടം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും രോഹിത് നേടി. മറുവശത്ത് ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത് സച്ചിനാണ്. 200 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. സിക്‌സുകളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബൗണ്ടറികളില്‍ സച്ചിന്‍ ഒരുപടി മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications