For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി നല്‍കിയത് ഒരു ലക്ഷമല്ല? വാര്‍ത്തകള്‍ തെറ്റ്, നാണമില്ലേ നിങ്ങള്‍ക്ക്! ആഞ്ഞടിച്ച് ഭാര്യ

ധോണി രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു

മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നേരിട്ടത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ നല്‍കിയ സംഭാവന കുറഞ്ഞു പോയെന്നതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ധോണിയെ പലരും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തത്. രാജ്യം ലോക്ക്ഡൗണിലേക്കു നീങ്ങിയതോടെ പ്രതിസന്ധിയിലായ ദിവസക്കൂലിക്കാരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ ധോണി സംഭാവനയായി നല്‍കിയെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് അദ്ദേഹത്തിനെതിരേ ആരാധകര്‍ രംഗത്തു വന്നത്.

800 കോടി രൂപയോളം ആസ്തിയുള്ള ധോണി വെറുമൊരു ലക്ഷം മാത്രമേ നല്‍കിയുള്ളൂവെന്നത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. എന്നാല്‍ തെറ്റായ വാര്‍ത്ത നല്‍കാന്‍ നാണമില്ലേയെന്നു ചോദിച്ചു രംഗത്തു വന്നിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി.

തെറ്റായ വാര്‍ത്തകള്‍ കൊടുക്കരുത്

ഇതു പോലെയുള്ള വൈകാരികമായ സമയത്തു തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ എല്ലാ മീഡിയ ഹൗസുകളോടും അഭ്യര്‍ഥിക്കുകയാണ്. നിങ്ങളെക്കുറിച്ച് നാണക്കേട് തോന്നുന്നു. ഉത്തരവാദിത്വത്തോടെയുള്ള ജേര്‍ണലിസം എവിടെ അപ്രത്യക്ഷമായിപ്പോയെന്ന് തനിക്കു അദ്ഭുതം തോന്നുന്നുവെന്നും സാക്ഷി ട്വിറ്റര്‍ പേജില്‍ കുറിക്കുകയായിരുന്നു.
എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ എന്തെന്നു സാക്ഷി പരാമര്‍ശിച്ചിട്ടില്ല. ഇതോടെ ധോണി നല്‍കിയ സംഭാവന ഒരു ലക്ഷമായിരിക്കില്ലേയെന്നതാണ് ഇപ്പോള്‍ വിമര്‍ശകരുടെ സംശയം.

മുകുള്‍ മാധവ്‌ ഫൗണ്ടേഷന്‍

പൂനെ കേന്ദ്രീകരിച്ചുള്ള മുകുള്‍ മാധവ്‌ഫൗണ്ടേഷനാണ് വെബ്‌സൈറ്റ് വഴി കൊറോണ വൈറസ് ബാധിതരെ സഹായിക്കുന്നതായി ധനശേഖരണം നടത്തിയത്. ഇതിലേക്കു ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തുവെന്നായിരുന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12.5 ലക്ഷം സമാഹരിക്കുകയായിരുന്നു ട്രസ്റ്റ് ലക്ഷ്യമിട്ടത്. ഇതു തികച്ച ശേഷം ഇന്‍സ്റ്റഗ്രാം വഴി അവര്‍ അതിന്റെ കണക്കുകള്‍ പുറത്തുവിടുകയും മറ്റുള്ളവരോടും സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ട്രസ്റ്റിലേക്കു സംഭാവന ചെയ്തതിനെക്കുറിച്ച് ധോണിയോ അടുപ്പമുള്ളവരോ പ്രതികരിച്ചിരുന്നില്ല.

കടുത്ത വിമര്‍ശനങ്ങള്‍

ട്വിറ്ററിലൂടെയാണ് നിരവധി പേര്‍ ധോണി നല്‍കിയ സംഭാവന തീരെ കുറഞ്ഞു പോയെന്നു ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പൂനെയിലെ 14 ജില്ലകളിലെ 100 കുടുംബങ്ങളെ സഹായിക്കാന്‍ ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ആകെ ആസ്തി 800 കോടി രൂപയാണെന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
ധോണിയുടെ ആകെ ആസ്തി 800 കോടി രൂപയാണ്. എന്നാല്‍ അദ്ദേഹം വളരെ വലിയ തുകയായ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ദക്ഷിണേന്ത്യന്‍ ഹീറോസിന് സല്യൂട്ടെന്നായിരുന്നു ധോണിയെ പരിഹസിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ്.
12ാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി സംഭാവന ചെയ്തത് 2.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിലൊരാളായ എംഎസ് ധോണി പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ സംഭാവന ചെയ്തത് ഒരു ലക്ഷമെന്നായിരുന്നു ഒരു ട്വീറ്റ്.
ചാരിറ്റിയെന്ന ആശയത്തെയും സംഭാവനയെയുമൊന്നും അപമാനിക്കരുതെന്നു ധോണിയോടു പറയണം. ആരെങ്കിലും ജനങ്ങളില്‍ നിന്നും പിരിവ് നടത്തി അദ്ദേഹത്തിന്റെ ഒരു ലക്ഷം രൂപ പലിശ സഹിതം തിരിച്ചു നല്‍കണമെന്നായിരുന്നു ഒരാള്‍ ആഞ്ഞടിച്ചത്.

Story first published: Saturday, March 28, 2020, 10:03 [IST]
Other articles published on Mar 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+