Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ റദ്ദാക്കിയാലും ടി20 ലോകകപ്പില്‍ ധോണി കളിക്കും! ഉറപ്പുണ്ട്... പറഞ്ഞത് കോച്ച്

മുംബൈ: കൊറോണവൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി കൂടിയാണ് തുലാസിലായത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് അതു വഴി വീണ്ടും ഇന്ത്യന്‍ കുപ്പായമണിയാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കൊറോണവൈറസ് എല്ലാ സാധ്യതകളും തകിടം മറിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ പ്രകടനമായിരിക്കും ലോകകപ്പ് ടീം സെലക്ഷനില്‍ മാനദണ്ഡമാക്കുകയെന്ന് കോച്ച് രവി ശാസ്ത്രി നേരത്തേ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ ധോണിയുടെ ലോകകകപ്പ് സാധ്യതകളെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബാല്യകാല കോച്ചായ കേശവ് രഞ്ജന്‍ ബാനര്‍ജി.

ലോകകപ്പ് കളിക്കും

ലോകകപ്പ് കളിക്കും

ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് ബാനര്‍ജി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത കുറവാണ്. ബിസിസിഐയുടെ തീരുമാനമാണ് ഇനി അറിയാനുള്ളത്. ഐപിഎല്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ധോണിയുടെ സാധ്യതകള്‍ കൂടുതല്‍ കടുപ്പമാവുമെന്നത് സത്യമാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ ധോണിക്കു അവസരം ലഭിക്കുമെന്നാണ് തന്റെ ആറാമിന്ദ്രിയം പറയുന്നത്. ധോണിയുടെ കരിയറിലെ അവസാന അവസരം കൂടിയായിരിക്കും അതെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ധോണിയുമായി സംസാരിച്ചു

ധോണിയുമായി സംസാരിച്ചു

ഐപിഎല്ലിന്റെ ഈ സീസണ്‍ സീസണ്‍ നീട്ടി വയ്ക്കുകയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപ് റദ്ദാക്കുകയും ചെയ്ത ശേഷം ധോണി റാഞ്ചിയില്‍ മടങ്ങിയെത്തിയപ്പോള്‍ താന്‍ സംസാരിച്ചിരുന്നതായി ബാനര്‍ജി പറഞ്ഞു. ധോണിയുമായി അടുത്തിടെ സംസാരിച്ചിരുന്നു. മാത്രമല്ല അവന്റെ മാതാപിതാക്കളുമായും നിരന്തരം അടുപ്പം പുലര്‍ത്താറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ധോണി. ഇപ്പോള്‍ അവന്‍ പൂര്‍ണ ഫിറ്റാണെന്നും ബാനര്‍ജി വ്യക്തമാക്കി.

ബിസിസിഐയുടെ തീരുമാനം

ബിസിസിഐയുടെ തീരുമാനം

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇനി ബിസിസിഐയുടെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത തീരെ കുറവാണ്.. ഐസിസിയുടെ പ്രധാനപ്പെട്ട മല്‍സരങ്ങളെല്ലൊം ജൂണ്‍ വരെ നിര്‍ത്തി വച്ചു കഴിഞ്ഞു. എന്താണ് സംഭവിക്കുകയെന്നു അതുകൊണ്ട് നമുക്ക് കാത്തിരുന്നു കാണാമെന്നും ബാനര്‍ജി പറഞ്ഞു.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വൈറസ് രാജ്യത്തു കൂടുതല്‍ പേരിലേക്കു പടര്‍ന്നതോടെ ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റി വയ്ക്കുകയായിരുന്നു.

ധോണിയുടെ അനുഭവസമ്പത്ത്

ധോണിയുടെ അനുഭവസമ്പത്ത്

അനുഭവസമ്പത്ത് തന്നെയാണ് ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നും ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ അതിന് ഏറെ പ്രാധാന്യമുണ്ടെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി.
2019 ജൂലൈക്കു ശേഷം ധോണി ഒരു മല്‍സരത്തില്‍പ്പോലും കളിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 538 മല്‍സരങ്ങള്‍ കളിച്ച ഒരാള്‍ക്കു മല്‍സരവുമായി പൊരുത്തപ്പെടാന്‍ അധികം സമയം വേണ്ടി വരുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരു തുടക്കക്കാരന് പല ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. പക്ഷെ ധോണിയെപ്പോലെ അനുഭവസമ്പത്തുള്ള താരത്തിന് എപ്പോള്‍ തിരിച്ചുവന്നാലും വെല്ലുവിളി നേരിടേണ്ടി വരില്ലെന്നും ബാനര്‍ജി വിലയിരുത്തി.

പരിശീലനം വീട്ടില്‍ തന്നെ

പരിശീലനം വീട്ടില്‍ തന്നെ

രാജ്യം സമ്പൂര്‍ണ ലോക്കൗട്ടിലേക്കു നീങ്ങിയതോടെ റാഞ്ചിയിലും എല്ലാം അടച്ചിരിക്കുകയാണ്. നേരത്തേ ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു അവന്‍ പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് അവിടെത്തന്നെ ധോണി പരിശീലനം നടത്തുകയാണ്. വീട്ടില്‍ തന്നെ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയെല്ലാം അദ്ദേഹത്തിനുണ്ടന്നും ബാനര്‍ജി വ്യക്തമാക്കി.

Story first published: Saturday, March 28, 2020, 11:01 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+