സച്ചിനോ കോലിയോ? ഇഷ്ട ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി ഉമ്മര്‍ ഗുല്‍
കറാച്ചി: സച്ചിന്‍ ടെണ്ടുല്‍ക്കറോ-വിരാട് കോലിയോ ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? ആരാധകര്‍ക്കിടയില്‍ ഇരുവരില്‍ ആരാണ് മികച്ചവെന്നത് സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് പേസ് ബൗളര്‍ ഉമര്‍ ഗുല്‍. തന്റെ യു ട്യൂബ് ചാനലിലൂടെ നടത്തിയ ചാറ്റ് ഷോയിലൂടെയാണ് ഗുല്‍ തന്റെ പ്രിയപ്പെട്ട താരമാരെന്ന് വെളിപ്പെടുത്തിയത്.

സച്ചിനായിരുന്നു പ്രിയപ്പെട്ട താരമെങ്കിലും ഇപ്പോഴത് കോലിയാണെന്നാണ് ഉമര്‍ അഭിപ്രായപ്പെട്ടത്. അവസാന നാല് അഞ്ച് വര്‍ഷമായി കോലി നടത്തുന്നത് അവിസ്മരണീയ പ്രകടനമാണ്. അദ്ദേഹത്തിന്റെ എല്ലാ ശ്രദ്ധയും മികച്ച ബാറ്റിങ് പ്രകടനത്തിലാണെന്നും അതിനായി അദ്ദേഹം സ്വയം പാകപ്പെട്ടെന്നും. പാകിസ്താനെതിരായി കളിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ സമീപനം മാതൃകാ പരമാണെന്നും കോലി ബാറ്റ് ചെയ്യുന്നത് കാണാന്‍ ഇഷ്ടമാണെന്നും അത് ആസ്വദിക്കാറുണ്ടെന്നുമാണ് ഉമര്‍ പറഞ്ഞത്.

ചുരുങ്ങിയകാലംകൊണ്ട് ലോക ക്രിക്കറ്റിന്റെ നെറുകയിലെത്താന്‍ കോലിക്ക് സാധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറെ സാക്ഷിയാക്കി പലപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ കോലി ഇതിനോടകം 43 ഏകദിന സെഞ്ച്വറി സ്വന്തം പേരിലാക്കിയിട്ടുണ്ട്. സച്ചിന്റെ 50 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിനൊപ്പമെത്താന്‍ ഏഴ് സെഞ്ച്വറികൂടിയാണ് കോലിക്ക് വേണ്ടത്.ടോട്ടല്‍ റണ്‍സിലും സച്ചിന് കോലി വെല്ലുവിളിയാണ്. ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് പിന്നിട്ട താരം കോലിയാണ്.
ധോണിക്ക് പകരക്കാരൻ എളുപ്പമല്ല, പന്തിനാണ് മാനേജ്‌മെന്റിന്റെ പിന്തുണ: വിക്രം റാത്തൂര്‍

സച്ചിന് 259 ഏകദിനമെടുത്തപ്പോള്‍ വെറും 205 ഏകദിനത്തില്‍ നിന്നാണ് കോലി 10,000 ഏകദിനം റണ്‍സ് സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരവും കോലിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവില്‍ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം കോലിയാണ്. കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. ഇക്കഴിഞ്ഞ കിവീസ് പര്യടനം ഉള്‍പ്പെടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്.
ഇന്‍സ്റ്റയില്‍ വീഡിയോ ചാറ്റുമായി മാലിക്കും നടി മഹിറാ ഖാനും; പ്രതികരിച്ച് സാനിയ മിര്‍സ

സച്ചിന് ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് നിലവില്‍ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഏകതാരവും കോലിയാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഒരു ടി20യില്‍ നിന്ന് 10 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം.78 ഐപിഎല്ലില്‍ നിന്നായി 2334റണ്‍സും സച്ചിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 2016ലാണ് ഉമര്‍ ഗുല്‍ അവസാനമായി പാക് ടീമില്‍ കളിച്ചത്.47 ടെസ്റ്റില്‍ നിന്ന് 163 വിക്കറ്റും 130 ഏകദിനത്തില്‍ നിന്ന് 179 വിക്കറ്റും 60 ടി20യില്‍ നിന്ന് 85 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications