For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍സ്റ്റയില്‍ വീഡിയോ ചാറ്റുമായി മാലിക്കും നടി മഹിറാ ഖാനും; പ്രതികരിച്ച് സാനിയ മിര്‍സ

കറാച്ചി: ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് നായകനുമായ ഷുഹൈബ് മാലിക്കും സിനിമാ താരം മഹിറാ ഖാനും തമ്മില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റും അതിന് സാനിയ നല്‍കിയ പ്രതികരണവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലുള്ള മാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ മഹിറാ ഖാനോട് നടത്തിയ രസകരമായ വീഡിയോ സംഭാഷണമാണ് ആരാധകരെ രസിപ്പിക്കുന്നത്. പ്രായമായതിനാല്‍ ഇന്‍സ്റ്റാ തത്സമയം കണക്റ്റുചെയ്യുന്നത് ഇരുവര്‍ക്കും ബുദ്ധിമുട്ടാണെന്ന് സംഭാഷണത്തിനിടെ മഹിറ മാലിക്കിനോട് പറഞ്ഞു. എന്നാല്‍ തനിക്ക് പ്രായമായെന്നും മഹിറയ്ക്കങ്ങനെയല്ലെന്നും മാലിക് പ്രതികരിച്ചു.

ഇന്‍സ്റ്റയില്‍ തത്സമയം ഉള്ളതിനാല്‍ ഭാഭി (സഹോദരന്റെ ഭാര്യ)സാനിയ സംസാരിക്കുന്നത് നിരീക്ഷിക്കുന്നുണ്ടോയെന്ന് മാലിക്കിന്റെ അഭിനന്ദനത്തിന് മറുപടിയായി മഹിര ചോദിച്ചു. അതിന് മാലിക്ക് നല്‍കിയ മറുപടി രസകരമായിരുന്നു. സാനിയ കാണുന്നുണ്ടെങ്കിലും അവള്‍ എന്റെ ഭാഭിയല്ലെന്നാണ് മാലിക്ക് പറഞ്ഞത്. ചിരി നിര്‍ത്താന്‍ കഴിയാതിരുന്ന മഹിറ സാനിയ നിങ്ങളുടെ ഭാഭിയല്ലെങ്കിലും മുഴുവന്‍ പാകിസ്താനികളുടെയും സഹോദരിയാണെന്നാണ് പറഞ്ഞത്. ഇതിനിടെ പ്രതികരണവുമായി സാനിയയെത്തി. നിങ്ങളുടെ ചാറ്റിങ് കാണുന്നുണ്ടെന്നും നിങ്ങളെന്താണ് സംസാരിക്കുന്നതെന്ന് നോക്കുകയാണെന്നുമാണ് സാനിയ പ്രതികരിച്ചത്.

saniamirzashoiabmahiravcall

കോവിഡ് വൈറസ് വ്യാപനം ശക്തമാകുന്നതിന് മുമ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സാനിയ മിര്‍സ ഇപ്പോള്‍ ഇന്ത്യയിലാണ്. രോഗവ്യാപനം കുറഞ്ഞാല്‍ മാത്രമെ തിരിച്ചുപോകാന്‍ പറ്റുകയുള്ളൂ. ഏകദേശം അഞ്ച് മാസത്തോളമായി ഇരുവരും നേരിട്ട് കണ്ടിട്ട്.ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് മാലിക്ക്. മൂന്ന് ടി20യും ടെസ്റ്റും പാകിസ്താന്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയില്‍ മാലിക്കിന്റെ ഫലം നെഗറ്റീവായിരുന്നു. ഇടവേളയ്ക്ക് ശേഷം പാകിസ്താന്‍ ടീമില്‍ സജീവമാണ് മാലിക്ക്. പാകിസ്താനുവേണ്ടി 35 ടെസ്റ്റില്‍ നിന്ന് 1898 റണ്‍സും 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 113 ടി20യില്‍ നിന്ന് 2321 റണ്‍സും മാലിക്ക് നേടിയിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും മാലിക്ക് സജീവമാണ്.

2010 ഏപ്രില്‍ 12നാണ് സാനിയ-മാലിക്ക് വിവാഹം.ഇരുവര്‍ക്കും ഒരു മോളുണ്ട്. സാനിയ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയ താരമാണ്. 2013ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ച സാനിയ പിന്നീട് ഡബിള്‍സിലാണ് ശോഭിച്ചത്. 33കാരിയായ സാനിയ കരിയറില്‍ 42 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2015ലെ വിംബിള്‍ഡണ്‍ ഡബിള്‍സും ഇതേ വര്‍ഷം യുഎസ് ഓപ്പണ്‍ ഡബിള്‍സും 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സുമാണ് സാനിയയുടെ ഗ്രാന്റ്സ്ലാം നേട്ടം.

Story first published: Sunday, June 28, 2020, 10:25 [IST]
Other articles published on Jun 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+