
ധോണിയുടെ പകരക്കാരനെ കണ്ടെത്തുക പ്രയാസമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ നിലവില്‍ ധോണിയുടെ പിന്‍ഗാമിയായി മാനേജ്‌മെന്റിന്റെ പിന്തുണ റിഷഭ് പന്തിനാണെന്നും അദ്ദേഹം പറഞ്ഞു. അവസാന വര്‍ഷം അത്രം മികച്ച പ്രകടനമായിരുന്നില്ല റിഷഭിന്റേത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധയമായ പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പക്ഷേ റിഷഭിനെ ഒരു സവിശേഷ താരമായാണ് ടീം മാനേജ്‌മെന്റ് കണക്കാക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഒന്നും പറയാനാവില്ല.ഇപ്പോള്‍ അദ്ദേഹം പുറത്താണ്. ധോണിയുടെ പകരക്കാരനാകുന്നതിന്റെ സമ്മര്‍ദ്ദം റിഷഭിനെ ബാധിച്ചിട്ടുണ്ട്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയത് അസാമാന്യ പ്രകടനമാണ്. ഭാവിയില്‍ റിഷഭും ശക്തനായ താരമായി തിരിച്ചെത്തുമെന്നും റാത്തൂര്‍ അഭിപ്രായപ്പെട്ടു.
ഹഫീസിനൊപ്പം അഞ്ച് പാക് താരങ്ങളുടെ കോവിഡ് ഫലവും നെഗറ്റീവ്: പട്ടിക പുറത്തുവിട്ട് പിസിബി

ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പന്തായിരുന്നു. എന്നാല്‍ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നതോടെ കെ എല്‍ രാഹുലിനെ ഇന്ത്യ കീപ്പിങ് ജോലികൂടി ഏല്‍പ്പിക്കുകയായിരുന്നു. നിലവില്‍ പരിക്ക് ഭേദമായി കായിക ക്ഷമത വീണ്ടെടുത്ത പന്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ഇതുവരെ ശോഭിച്ചില്ല.
ക്യാച്ചിലും വിരാട് കോലി തന്നെ രാജാവ്! ലോക ക്രിക്കറ്റില ക്യാച്ച് വീരന്‍മാര്‍

13 ടെസ്റ്റില്‍ നിന്ന് 814 റണ്‍സും 16 ഏകദിനത്തില്‍ നിന്ന് 374 റണ്‍സും 27ടി20യില്‍ നിന്ന് 410 റണ്‍സുമാണ് പന്ത് നേടിയത്. 54 ഐപിഎല്ലില്‍ നിന്നായി 1736 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. വിക്കറ്റ് കീപ്പിങ്ങിലും പിഴവ് പറ്റുന്നത് പന്തിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മലയാളി താരം സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അവസരം കാത്ത് പുറത്തുണ്ട്. കഴിഞ്ഞിടെ സഞ്ജുവിനും ടി20യില്‍ അവസരം നല്‍കിയെങ്കിലും അവസരം മുതലാക്കാനായില്ല. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ കീപ്പറായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഐപിഎല്ലില്‍ പഞ്ചാബിന്റെ കീപ്പര്‍ രാഹുലാണ്.


Click it and Unblock the Notifications











