Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാച്ചിലും വിരാട് കോലി തന്നെ രാജാവ്! ലോക ക്രിക്കറ്റില ക്യാച്ച് വീരന്‍മാര്‍

ക്യാച്ചസ് വിന്‍ മാച്ചസ് എന്നൊരു പഴഞ്ചൊല്ല് ക്രിക്കറ്റിലുണ്ട്. ഓരോ ക്യാച്ചും അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഈ വാചകം അടിവരയിടുന്നു. ചിലപ്പോള്‍ ഒരൊറ്റ ക്യാച്ച് പാഴാക്കിയതിന്റെ പേരില്‍ ടീമുകള്‍ തോല്‍ക്കുന്നത് നാം പല തവണ കണ്ടു കഴിഞ്ഞു. അതുകൊണ്ടു ഫീല്‍ഡ് ചെയ്യുമ്പോള്‍ ഓരോ താരവും ക്യാച്ചിനു വേണ്ടി അത്രയുമധികം ജാഗരൂകരായാണ് നില്‍ക്കാറുള്ളത്.

അര്‍ധാവസരങ്ങള്‍ പോലും ക്യാച്ചാക്കി മാറ്റാന്‍ ശേഷിയുള്ള തകര്‍പ്പന്‍ ഫീല്‍ഡര്‍മാര്‍ ലോക ക്രിക്കറ്റിലുണ്ട്. എന്നാല്‍ കൈവെള്ളയിലേക്കു വീണ കാച്ച് നഷ്ടപ്പെടുത്തി സ്വന്തം ടീമിന്റെയും ആരാധകരുടെയും പഴികേള്‍ക്കുന്ന താരങ്ങളുമുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം. 2010 മുതലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച അഞ്ചു ക്യാച്ചുകാരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഹാഷിം അംല (170 ക്യാച്ചുകള്‍)

ഹാഷിം അംല (170 ക്യാച്ചുകള്‍)

അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഇതിനകം കളി നിര്‍ത്തിയ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയാണ്. 170 ക്യാച്ചുകളാണ് 2010നു ശേഷം അദ്ദേഹത്തിന്റെ പേരിലുള്ളത്. കരിയറില്‍ 216 ക്യാച്ചുകള്‍ അംലയുടെ പേരിലുണ്ടെങ്കിലും ഇവയില്‍ 170ഉം കണ്ടത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ്.
ഫീല്‍ഡിങിന് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏറ്റവും മികച്ച സ്ലിപ്പ് ഫീഡര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അംല. ബാറ്റിങിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

സ്റ്റീവ് സ്മിത്ത് (205 ക്യാച്ചുകള്‍)

സ്റ്റീവ് സ്മിത്ത് (205 ക്യാച്ചുകള്‍)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് കൂടുതല്‍ ക്യാച്ചെടുത്ത നാലാമത്തെ താരം. മൂന്നു ഫോര്‍മാറ്റുകളിലായി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 205 ക്യാച്ചുകളെടുക്കാന്‍ സ്മിത്തിനു കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് സ്മിത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോയിന്റിലും സ്ലിപ്പിലുമെല്ലാം ചില കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ജോ റൂട്ട് (206 ക്യാച്ചുകള്‍)

ജോ റൂട്ട് (206 ക്യാച്ചുകള്‍)

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ജോ റൂട്ടാണ് ക്യാച്ച് വേട്ടക്കാരുടെ നിരയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടുതാഴെയുള്ള സ്റ്റീവ് സ്മിത്തിനേക്കാള്‍ ഒരു ക്യാച്ച് മാത്രം മുന്നിലാണ് റൂട്ട് (206 ക്യാച്ചുകള്‍). 2012ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്.
്സ്ലിപ്പിലാണ് റൂട്ടിന്റെ ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം.

റോസ് ടെയ്‌ലര്‍ (223 ക്യാച്ചുകള്‍)

റോസ് ടെയ്‌ലര്‍ (223 ക്യാച്ചുകള്‍)

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറാണ് ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ താരം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കിവീസിന്റെ അവിഭാജ്യ ഘടകം കൂടിയാണ് അദ്ദേഹം.
മൂന്നു ഫോര്‍മാറ്റുകളിലുമായി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 223 ക്യാച്ചുകളാണ് ടെയ്‌ലര്‍ എടുത്തത്. എന്നാല്‍ കരിയറിലാകെ 332 ക്യാച്ചുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ലിപ്പിലും ഔട്ട് ഫീല്‍ഡിലും അസാധാരണ ഫീല്‍ഡറായാണ് ടെയ്‌ലര്‍ പരിഗണിക്കപ്പെടുന്നത്.

വിരാട് കോലി (244 ക്യാച്ചുകള്‍)

വിരാട് കോലി (244 ക്യാച്ചുകള്‍)

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയാണ് ക്യാച്ചുകാരുടെ കൂട്ടത്തിലെ രാജാവ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്നു ഫോര്‍മാറ്റുകളിലുമായി 244 ക്യാച്ചുകളെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ 2008ല്‍ അരങ്ങേറിയ കോലി 251 ക്യാച്ചുകള്‍ ആകെയെടുത്തു കഴിഞ്ഞു.
കളിക്കളത്തിലെ ഏറ്റവും ആക്ടീവായ, മുഴുവന്‍ സമയവും ഒരേ ഊര്‍ജത്തോടെ കളിക്കുന്ന താരമെന്നാണ് കോലി വിശേഷിപ്പിക്കപ്പെടുന്നത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

Story first published: Saturday, June 27, 2020, 18:17 [IST]
Other articles published on Jun 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+