ആ നായ ഹള്‍ക്കല്ല, സാക്ഷാല്‍ റാമോസ്!! മെസ്സിക്കു മുന്നില്‍ വലഞ്ഞ നായയെ ട്രോളി ബാഴ്‌സ ഫാന്‍സ്...
ബ്യൂണസ് ഐറിസ്: ബാഴ്‌സലോണയൊക്കൊപ്പം പുതിയ സീസണ്‍ തുടങ്ങിയിട്ടില്ലെങ്കിലും അര്‍ജന്റൈന്‍ ഇതിഹാസവും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി ഇപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയാണ് കാരണം. തന്റെ വളര്‍ത്തു നായക്കൊപ്പം മെസ്സി പന്ത് കളിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വന്ന വീഡിയോ മിനിറ്റുകള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ലോകം ഏറ്റെടുക്കുകയും ചെയ്തു.

വീഡിയോയിലുള്ളത്
പന്തുമായി തന്റെ വളര്‍ത്തുനായ ഹള്‍ക്കിനെ മെസ്സി വട്ടം കറക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലേത്. പന്ത് കാല്‍ കൊണ്ട് വരുതിയിലാക്കി ഹള്‍ക്കിനു മുകളിലൂടെയും കാലുകള്‍ക്കിടയിലൂടെയും കോരിയിട്ട് മെസ്സി ശരിക്കും കസറുക തന്നെ ചെയ്തു.
പന്ത് ഒന്ന് തൊടാനുറച്ച് ഹള്‍ക്ക് തലങ്ങും വിലങ്ങും ഓടി നോക്കുന്നുണ്ടെങ്കിലും മെസ്സിയുടെ അപാരമായ പന്തടക്കത്തിനു മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മെസ്സിയുടെ ഭാര്യ അന്റോനെല്ല റൊക്കൂസോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവിന്റെ കുസൃതികള്‍ പുറത്തുവിട്ടത്.

ബാഴ്‌സ ഫാന്‍സിന്റെ ട്രോള്‍
വീഡിയോ വൈറലായതോടെ ബാഴ്‌സ ഫാന്‍സ് ഇത് റയല്‍ മാഡ്രിഡിനെതിരായ ട്രോളാക്കി മാറ്റുകയും ചെയ്തു. റയലിന്റെ ക്യാപ്റ്റനും പ്രമുഖ ഡിഫന്‍ഡറുമായ സെര്‍ജിയോ റാമോസിനോടാണ് നായയെ ബാഴ്‌സ ആരാധകര്‍ ഉപമിച്ചിരിക്കുന്നത്. വീഡിയോക്ക് താഴെയാണ് റാമോസിനെ ട്രോളുന്ന തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
മെസ്സി v/s റാമോസ് എന്നായിരുന്നു വീഡിയോക്ക് താഴെ ഒരു ബാഴ്‌സ ആരാധകന്റെ കമന്റ്. ആ നായ സെര്‍ജിയോ റാമോസാണെ് മറ്റൊരാള്‍ പരിഹസിച്ചു. സെര്‍ജിയോ റാമോസ് അവിടെ എന്താണ് ചെയ്യുന്നതെന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം.

മെസ്സി പരിശീലനം ആരംഭിച്ചു
തന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈലായി കൊണ്ടിരിക്കുകയാണെങ്കിലും മെസ്സി ഇതൊന്നും കാര്യമാക്കുന്നില്ല. പുതിയ സീസണിനു മുന്നോടിയായി അദ്ദേഹം പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ബാഴ്‌സയുടെ പരിശീലന ക്യാംപിനൊപ്പം സൂപ്പര്‍ താരം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ബാഴ്‌സ ടീം ഇപ്പോള്‍ അമേരിക്കയില്‍ പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ കളിക്കുകയാണ്. പല പ്രമുഖ താരങ്ങളും ഈ ചാംപ്യന്‍ഷിപ്പില്‍ ബാഴ്‌സയ്‌ക്കൊപ്പമില്ല.
വൈറലായ വീഡിയോ കാണാം
വളര്‍ത്തു നായ ഹള്‍ക്കിനൊപ്പമുള്ള മെസ്സിയുടെ വീഡിയോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications