Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വമേധം തുടരട്ടെ... അശ്വിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം

ചെന്നൈ: ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. ടെസ്റ്റ് ടീമില്‍ ഇപ്പോഴും അവിഭാജ്യഘടകമായ അശ്വിന്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ന് 32ാം പിറന്നാള്‍ ആഘോഷിച്ച അശ്വിന് ക്രിക്കറ്റ് ലോകവും ഭാര്യ പ്രിതിയുമടക്കം നിരവധി പേര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംകള്‍. ഉടന്‍ കാണാം, എന്റെ പെണ്‍മക്കള്‍ക്കു യാത്ര പറയാന്‍ ഇഷ്ടമല്ലെന്നും പ്രിതി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. രണ്ടു പെണ്‍മക്കളെയുംകൈയിലേന്തി അശ്വിന്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ട്വീറ്റ്. ബിസിസിഐ, വീരേന്ദര്‍ സെവാഗ്, ചേതേശ്വര്‍ പുജാര, വൃധിമാന്‍ സാഹ, ലക്ഷ്മിപതി ബാലാജി എന്നിവരും അശ്വിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയ്ക്കിടെയേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ് അശ്വിന്‍. പരിക്കുമൂലം ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍കെസ്റ്റര്‍ഷെയറിനായും അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിലേക്കു അശ്വിനെ പരിഗണിക്കുകയും ചെയ്തിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ നാലു ടെസ്റ്റുകൡ നിന്നും അശ്വിന്‍ 11 വിക്കറ്റുകളെടുത്തിരുന്നു. ഇന്ത്യക്കു വേണ്ടി ഇതുവരെ 62 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 327 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 59 റണ്‍സിന് ഏഴു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. 26 തവണ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തിട്ടുള്ള അശ്വിന്‍ ഏഴു തവണ ഒരു കളിയില്‍ 10 വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്.

1
Story first published: Monday, September 17, 2018, 16:32 [IST]
Other articles published on Sep 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+