ബലാല്‍സംഗക്കേസ്; യുവതിയുടെ ആരോപണം സത്യം, റൊണാള്‍ഡോ കോടികള്‍ നല്‍കി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
റോം: കായിക ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രതിക്കൂട്ടിലാക്കിയ ബലാല്‍സംഗക്കേസ്. കാതറിന്‍ മയോര്‍ഗയെന്ന സ്ത്രീയാണ് റൊണാള്‍ഡോ തന്നെ മാനഭംഗപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തു വന്നത്. എന്നാല്‍ ആരോപണങ്ങള്‍ തെളിക്കുന്നതില്‍ മയോര്‍ഗ പരാജയപ്പെട്ടതോടെ റൊണാള്‍ഡോ കേസില്‍ നിന്നും തടിയൂരുകയായിരുന്നു.
അന്നു തന്നെ റൊണാള്‍ഡോ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിരസിച്ചിരുന്നു. ആരോപണമുന്നയിച്ച സ്ത്രീക്കു റൊണാള്‍ഡോ കോടികള്‍ നല്‍കിയെന്നു സമ്മതിച്ചിരിക്കുകയാണ് താരത്തിന്റെ അഭിഭാഷകര്‍.

2.7 കോടി നല്‍കി
സംഭവം പുറത്തു പറയാതിരിക്കാന്‍ 2010ല്‍ റൊണാള്‍ഡോ തനിക്കു 2.7 കോടി നല്‍കിയതായി മയോര്‍ഗ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നു റൊണാള്‍ഡോ ഇതു നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ അതു സ്ത്യമായിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണ്. റൊണാള്‍ഡോയുടെ അഭിഭാഷകര്‍ തന്നെയാണ് താരം പണം കൈമാറിയെന്ന കാര്യം സ്ഥിരീകരിച്ചത്.

മയോര്‍ഗയുടെ ആരോപണം
അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വച്ചു 2009 സപ്തംബറില്‍ റൊണാള്‍ഡോ തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് മുന്‍ മോഡല്‍ കൂടിയായ
മയോര്‍ഗ ആരോപിച്ചത്. അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കു റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെത്തിയ സമയത്തായിരുന്നു ഈ സംഭവം. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ മയോര്‍ഗയ്ക്കു സാധിച്ചില്ല.

റൊണാള്‍ഡോയുടെ വിശദീകരണം
തനിക്കെതിരേ മയോര്‍ഗ ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും നുണയാണെന്നായിരുന്നു അന്നു റൊണാള്‍ഡോയുടെ വിശദീകരണം. ബലാല്‍സംഗമെന്നത് ഏറ്റവുമധികം വെറുക്കുന്ന കുറ്റമാണെന്നു വിശ്വസിക്കുന്നയാളാണ് താന്‍. അതുകൊണ്ടു തന്നെ ഈ കേസില്‍ കുറ്റക്കാരനല്ലെന്നു തെളിയിക്കേണ്ടതുണ്ട്. കേസിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതു വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications