ബെംഗളുരു: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നടത്തുന്ന എഎഫ്സി കപ്പിനായി ബെംഗളുരു എഫ്സി കളിക്കാനിറങ്ങുന്നു. ബുധനാഴ്ച ഭൂട്ടാനിലെ തിംഫുവില്‍ നടക്കുന്ന മത്സരത്തില്‍ ഭൂട്ടാന് ക്ലബ്ബായ പാരോ എഫ്സി ആണ് എതിരാളികള്‍. സെക്കന്റ് പ്രിലിമിനറി റൗണ്ടിലെ ആദ്യ ലീഗ് മത്സരമാണ് നടക്കുന്നത്. രണ്ടാം ലീഗ് മത്സരം ബെഗംളുരുവിന്റെ മൈതാനത്ത് ഫിബ്രുവരി 12ന് നടക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു ഇത്തവണ മികച്ച ഫോമില്‍ കളി തുടരുകയാണ്. എഎഫ്സി കപ്പിനായുള്ള 30 അംഗ ടീമിനെ കഴിഞ്ഞദിവസം ടീം പ്രഖ്യാപിച്ചിരുന്നു. കാര്‍ലെസ് ക്വാഡ്രറ്റിന്റെ ടീമില്‍ ബി ടീം അംഗങ്ങളും ഇടംപിടിച്ചു. യുവാന്‍ ഗോണ്‍സാലെസ്, എറിക്ക് പാര്‍ട്ടലു, നിലി പെര്‍ഡോമോ, ഡെഷോണ്‍ ബ്രൗണ്‍ തുടങ്ങിയ വിദേശ കളിക്കാരും ടീമിലുണ്ട്.
കിവികളെ നയിക്കാന്‍ വില്ല്യംസണില്ല... ആദ്യ രണ്ട് ഏകദിനങ്ങളില്‍ പുറത്ത്, പകരം ലാതം ക്യാപ്റ്റന്‍
സീസണിലെ ആദ്യ കളിക്കിറങ്ങുമ്പോള്‍ ഭൂട്ടാനിലെ ഒന്നാംനിര ടീമുകളിലൊന്നായ പാരോ ബെംഗളുരുവിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക. ശ്രീലങ്കയില്‍ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ ഡിഫന്‍ഡേഴ്സിനെതിരെ 3-3 എന്ന നിലയിലും തിംഫുവിനെതിരെ 2-2 എന്ന നിലയിലും പാരോ സമനിലയില്‍ കുടുങ്ങിയിരുന്നു. ഭൂട്ടാന് പ്രീമിയര്‍ ലീഗ് ടീം സ്വന്തം തട്ടകത്തില്‍ ബെംഗളുരുവിനെതിരെ ജയപ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.