Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ആരാണ് നിഷാദും വിനോദും? ഇന്ത്യന്‍ ഹീറോസിനെ അടുത്തറിയാം

ടോക്കിയോയിലെ പാരാലിംപിക്‌സില്‍ ഇന്നു അത്‌ലറ്റിക്‌സില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഹീറോസായി മാറിയവരാണ് നിഷാദ് കുമാറും വിനോദ് കുമാറും. പുരുഷന്‍മാരുടെ T47 വിഭാഗം ഹൈജംപില്‍ വെള്ളിയാണ് നിഷാദ് രാജ്യത്തിനു സമ്മാനിച്ചതെങ്കില്‍ F52 വിഭാഗം ഡിസ്‌കസ് ത്രോയില്‍ വെങ്കല മെഡലിന് അവകാശിയാണ് വിനോദ്. ഇരുവരും ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് മെഡല്‍ കഴുത്തിലണിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, കായിക താരങ്ങള്‍ എന്നിവരടക്കം പല മേഖലയിലുള്ളവരും ഇവരെ അഭിനന്ദിച്ചു രംഗത്തു വരികയും ചെയ്തിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട ഇരുവരും കളിക്കളത്തിലും ഈ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചാണ് രാജ്യത്തിന്റെ വീരനായകന്‍മാരായി തീര്‍ന്നിരിക്കുന്നത്. രണ്ടു പേരെയും കുറിച്ച് കൂടുതലറിയാം.

1

നിഷാദ് കുമാര്‍
ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നിന്നുള്ള താരമാണ് 21 കാരനായ നിഷാദ്. എട്ടാം വയസ്സിലാണ് ഒരു കാറപകടത്തില്‍പ്പെട്ട് താരത്തിനു വലതു കൈ നഷ്ടമാവുന്നത്. ഈ വര്‍ഷമാദ്യം പാരാലിംപിക്‌സിനു വേണ്ടി ബെംഗളൂരുവിലെ സായ് സെന്ററില്‍ പരിശീലനം നടത്തവെ നിഷാദിനു കൊവിഡും പിടിപെട്ടിരുന്നു. പക്ഷെ അതൊന്നും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായില്ല.

എട്ടാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പോരാട്ടം ഇപ്പോള്‍ അംഗപരിമിതരുടെ ഏറ്റവും വലിയ വേദിയായ പാരാലിംപ്കിസിന്റെ വേദിയില്‍ മെഡല്‍ നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ഷം ദുബായില്‍ നടന്ന ലോക പാര അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം കൂടിയാണ് നിഷാദ്. 2009 മുതലാണ് അദ്ദേഹം പാരാ അത്‌ലറ്റിക്‌സില്‍ മല്‍സരിക്കാന്‍ തുടങ്ങിയത്.

വിനോദ് കുമാര്‍
30കള്‍ക്കു ശേഷം കായിക ലോകത്തേക്കു ചുവടുവച്ച അത്‌ലറ്റാണ് 42കാരനായ വിനോദ് കുമാര്‍. ബിഎസ്എഫുകാരന്‍ കൂടിയായ അദ്ദേഹത്തിന്റെ അച്ഛന്‍ 1971ലെ ഇന്ത്യ- പാകിസ്താന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ കൂടിയാണ്. അച്ഛന്റെ വഴിയെ വിനോദും രാജ്യസേവനം തിരഞ്ഞെടുക്കുകയായിരുന്നു. ബിഎസ്എഫിലെത്തിയ ശേഷം പരിശീലനത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലുകള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ലഡാക്കിലെ ലേയിലുള്ള ഒരു പാറയ്ക്കു മുകളില്‍ നിന്നും വിനോദ് താഴേക്കു പതിക്കുകയായിരുന്നു.

2

10 വര്‍ഷത്തോളം അദ്ദേഹം കിടപ്പിലായിരുന്നു. രണ്ടു കാലുകളും നീക്കം ചെയ്യേണ്ടി വരികയും ചെയ്തു. ഇതിനിടെ മാതാപിതാക്കളെയും വിനോദിനു നഷ്ടമായി. പക്ഷെ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് വിനോദ് ഇപ്പോള്‍ പാരാലിംപിക്‌സില്‍ മെഡലുമായി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുന്നത്.

Story first published: Sunday, August 29, 2021, 20:32 [IST]
Other articles published on Aug 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+