Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു; സര്‍ഫറാസ് അഹമ്മദ് തിരിച്ചെത്തി

കറാച്ചി: ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റ് പോരാട്ടത്തിന് തയ്യാറെടുത്ത് പാകിസ്താന്‍. മൂന്ന് ടെസ്റ്റിനും മൂന്ന് ടി20യ്ക്കുമായുള്ള 29 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞിടെ ടീമില്‍ അടിമുടി അഴിച്ചുപണി നടത്തിയ പാകിസ്താന്‍ യുവതാരങ്ങളുടെ ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നത്. ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ സൊഹൈല്‍ ഖാന്‍ പാകിസ്താന്‍ ടീമിലെത്തിയതാണ് ശ്രദ്ധേയമായത്. 2016ലാണ് 36കാരനായ സൊഹൈല്‍ അവസാനമായി പാകിസ്താനുവേണ്ടി ടെസ്റ്റ് കളിച്ചത്.

ഇംഗ്ലണ്ട്

അന്നത്തെ ഇംഗ്ലണ്ട് പര്യടത്തില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവുമായി താരം തിളങ്ങിയിരുന്നു. ക്വയ്ദ് ഇ അസാം ട്രോഫിയില്‍ 22 വിക്കറ്റുമായി നടത്തിയ മിന്നും പ്രകടനമാണ് സൊഹൈലിനെ വീണ്ടും ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സൊഹൈലിന് വീണ്ടും അവസരം നല്‍കാന്‍ കാരണമെന്ന് മുഖ്യപരിശീലകനും സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ് വ്യക്തമാക്കി. അതേ പോലെ മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെയും പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓവര്‍

ഇത്തവണത്തെ കരാറില്‍ നിന്ന് പുറത്താക്കപ്പെട്ട സര്‍ഫറാസിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ വീണ്ടും അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണ് ഇംഗ്ലണ്ടിലേത്. ഇത്തവണ പ്രഖ്യാപിച്ച പുതിയ ടീം കരാറിനെതിരേ ശക്തമായ വിമര്‍ശനം നിലനില്‍ക്കെ പാകിസ്താന്‍ ക്രിക്കറ്റ്‌ബോര്‍ഡിന് തെറ്റിയിട്ടില്ലെന്ന് തെളിയിക്കാന്‍ ജയം അനിവാര്യമാണ്. മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, വഹാബ് റിയാസ് എന്നീ സീനിയര്‍ താരങ്ങളും ടീമിലിടം നേടിയിട്ടുണ്ട്. ലീഗ് ക്രിക്കറ്റുകളില്‍ തുടരുന്ന മിന്നും പ്രകടനമാണ് ഇവര്‍ക്ക് തുണയായത്.

ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ 'പ്ലാന്‍ എ' മാത്രം പോരാ, ബി കൂടി വേണം- മുരളി പറയുന്നു

ക്രിക്കറ്റ് ടീം

കഴിഞ്ഞിടെ പാകിസ്താന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബാബര്‍ അസാമിനെയും ടെസ്റ്റ് ക്യാ്പ്റ്റനായി അസര്‍ അലിയേയും നിയമിച്ചിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ അസര്‍ അലിയാവും പാക് നിരയെ നയിക്കുക. 25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38 ടി20യില്‍നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സും നേടിയിട്ടുണ്ട്.

ടീം ഇന്ത്യയുടെ മടങ്ങിവരവ് ആഗസ്റ്റിലുമില്ല! ശ്രീലങ്കയ്ക്കു പിന്നാലെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

അസര്‍ അലി

ഏകദിനത്തിലും ടി20യിലും 50ന് മുകളിലാണ് ബാബറിന്റെ ശരാശരി. ഏകദിനത്തില്‍ 11ഉും ടെസ്റ്റില്‍ 5ഉും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. പാകിസ്താന്റെ പുതിയ വാര്‍ഷിക കരാറില്‍ മൂന്ന് സ്ഥാനങ്ങളെ മാത്രമാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. അസര്‍ അലിക്കും ബാബറിനുമൊപ്പം ഷഹീന്‍ ഷാ അഫ്രീദിയാണ് എ കോണ്‍ട്രാക്റ്റ് നേടിയത്. ജൂലൈയില്‍ അയര്‍ലന്‍ഡിനെതിരേ ടി20 പരമ്പര പാകിസ്താന്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍... ഫ്രാഞ്ചൈസികള്‍ രണ്ടു തട്ടില്‍, അനുകൂലിച്ച് ഡല്‍ഹി, കെകെആര്‍

ടീം

ടീം: ആബിദ് അലി,ഫഖര്‍ സമാന്‍, ഇമാം ഉല്‍ഹഖ്, ഷാന്‍ മസൂദ്, അസര്‍ അലി, ബാബര്‍ അസാം, ആസാദ് ഷെഫീഖ്, ഫവാദ് അലാം, ഹയ്ദര്‍ അലി, ഇഫ്താര്‍ അഹ്മദ്, കുഷ്തി ഷാ, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, മുഹമ്മദ് റിസ്വാന്‍, സര്‍ഫറാസ് അഹ്മദ്, ഫഹീം അഷറഫ്, ഹാരിസ് റൗഫ്, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഷഹിന്‍ ഷാ അഫ്രീദി, സൊഹൈല്‍ ഖാന്‍, യുസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ്, ഇമാദ് വാസിം, കാഷിഫ് ബാട്ടി, ഷദാബ് ഖാന്‍,യാസിര്‍ ഷാം

Story first published: Friday, June 12, 2020, 18:26 [IST]
Other articles published on Jun 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+