Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ മടങ്ങിവരവ് ആഗസ്റ്റിലുമില്ല! ശ്രീലങ്കയ്ക്കു പിന്നാലെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

മുംബൈ: ടീം ഇന്ത്യയെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്കു ഏറെ കാത്തിരിക്കേണ്ടി വരും. ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയതിനു പിന്നാലെ അതിനു ശേഷം നടക്കേണ്ടിയിരുന്ന സിംബാബ്‌വെ പര്യടനവും ഇന്ത്യ വേണ്ടെന്നു വച്ചു. ആഗസ്റ്റ് മൂന്നാം വാരം ആരംഭിക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചത്.

ജൂണ്‍ 24 മുതലായിരുന്നു ഇന്ത്യയുടെ ലങ്കന്‍ പര്യടനം. അവിടെ മൂന്നു വീതം ഏകദിന, ടി20 പരമ്പരകളായിരുന്നു ഇന്ത്യക്കു ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ആഗസ്റ്റ് 22 മുതലായിരുന്നു ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ഏകദിന പരമ്പര നടക്കാനിരുന്നത്. താരങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ റിസ്‌കെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധൃതി പിടിച്ചു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

1

അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ തന്നെയാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ മഹാമാരി നിയന്ത്രിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മറ്റുള്ളവരും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ കണക്കിലെടുക്കാതെ ധൃതി പിടിച്ച് ഒരു തീരുമാനവും കൈക്കൊള്ളില്ലെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

തുടര്‍ച്ചയായി രണ്ടു പര്യടനങ്ങള്‍ റദ്ദാക്കിയതോടെ ഇനി ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവുടെ ഭാവിയെക്കുറിച്ചാണ് അറിനായുള്ളത്. സപ്തംബറിലാണ് ഏഷ്യാ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ല. പാകിസ്താനെയാണ് ടൂര്‍ണമെന്റിന്റെ വേദിയായി നേരത്തേ തിരഞ്ഞെടുത്തതെങ്കിലും ഇന്ത്യ അവിടെ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആതിഥേയത്വം പാകിസ്താന്‍ ശ്രീലങ്കയ്ക്കു വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ടെന്നതാണ് വിവരം.

അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ലോകകപ്പ് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഐസിസി തീരുമാനം നീട്ടിക്കൊണ്ടു പോവുകയാണ്. ജൂലൈയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് ഐസിസി ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്.

Story first published: Friday, June 12, 2020, 16:42 [IST]
Other articles published on Jun 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+