Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍... ഫ്രാഞ്ചൈസികള്‍ രണ്ടു തട്ടില്‍, അനുകൂലിച്ച് ഡല്‍ഹി, കെകെആര്‍

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏതു വിധേനയും ഈ വര്‍ഷം നടത്തുമെന്ന് ബിസിസിഐ അറിയിച്ചതിനു പിന്നാലെ ഫ്രാഞ്ചൈസികള്‍ രണ്ടു തട്ടില്‍. നിലവിലെ സാഹര്യം കണക്കിലെടുത്ത് വേണമെങ്കില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് ഫ്രാഞ്ചൈസികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുള്ളത്. ചില ഫ്രാഞ്ചൈലികള്‍ ഇതിനു തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ മറ്റു ചില ഫ്രാഞ്ചൈസികളാവട്ടെ എല്ലാ സാധ്യതയും അടഞ്ഞാല്‍ മാത്രമേ ഇതിനെ പിന്തുണയ്ക്കുകയുള്ളൂയെന്ന് അറിയിച്ചിരിക്കുകയാണ്.

dhoni fans

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികളാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ ഇപ്പോഴും ഇതിനെ പൂര്‍ണമായി അനുകൂലിക്കുന്നില്ല. അവസാനത്തെ അത്താണിയായി മാത്രമേ ഇതിനെ ബിസിസിഐ പരിഗണിക്കാവൂയെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തെ ഗുരുതര സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുകയെന്നതാണ് ഏറ്റവും നല്ല ഓപ്ഷനെന്ന് കെകെആര്‍ സിഇഒയും എംഡിയുമായ വെങ്കി മൈസൂര്‍ വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും തന്നെയാണ് ഏറ്റവും പ്രധാനമെന്നതാണ് ഒന്നാമത്തെ കാര്യം. ആരാധകര്‍, കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, മറ്റുള്ളവര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെ തയ്യാറാക്കേണ്ടി വരും. ഐപിഎല്‍ ഈ വര്‍ഷം നടക്കുകയാണെങ്കില്‍ അത് കാണികളില്ലാതെ ഒഴളിഞ്ഞ സ്റ്റേഡിയത്തിലായിരിക്കുമെന്ന് നമ്മള്‍ക്കെല്ലാം മനസ്സിലായിക്കഴിഞ്ഞു. എല്ലാവരും ഇതിനു തയ്യാറെടുത്തു കഴിഞ്ഞു മാത്രമല്ല മഹാമാരിയുയര്‍ത്തുന്ന വെല്ലുവിളി പരിഗണിക്കുമ്പോള്‍ ഏറ്റവും ഉചിതമായ വഴിയും ഇതു തന്നെയാണെന്നും വെങ്കി വിശദമാക്കി.

2

സമാനമായ അഭിപ്രായം തന്നെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സിഇഒ ധീരജ് മല്‍ഹോത്രയ്ക്കുമുള്ളത്. നിലവിലെ അവസ്ഥയില്‍ ഈയൊരു ഓപ്ഷന്‍ മാത്രമേ നമുക്ക് മുന്നിലുള്ളൂയെന്നാണ് തോന്നുന്നത്. കാണികളില്ലാതെ നടത്തിയാലും അത് ഐപിഎല്ലിന്റെ വരുമാനത്തെ സാരമായി ബാധിക്കില്ല. കാരണം ആരെ വരുമാനത്തിന്റെ 15-20 ശതമാനം മാത്രമേ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചാലും ലഭിക്കുകയുള്ളൂ. കാണികളില്ലാതെ ഐപിഎല്‍ ഒരിക്കലും പഴയതു പോലെ ആയിരിക്കില്ലെന്നു എല്ലാവരും അംഗീകരിക്കുന്നു. പക്ഷെ ഏതു സ്‌പോര്‍ട്‌സായാലും ഈയൊരു ഓപ്ഷന്‍ മാത്രമേ ഇപ്പോള്‍ മുന്നിലുള്ളൂവെന്ന് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

എന്നാല്‍ ബിസിസിഐ ഈയൊരു വഴി മാത്രമേയുള്ളൂവെന്ന നിഗമനത്തില്‍ പെട്ടെന്നു എത്തിച്ചേരരുതെന്നാണ് സിഎസ്‌കെ, പഞ്ചാബ് വൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്. ബിസിസിഐയില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇതു പ്രാഥമിക ഓപ്ഷനായല്ല, മറിച്ച് ഏറ്റവും ഒടുവിലത്തെ ഓപ്ഷനായി മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്നും ഈ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നു.

Story first published: Friday, June 12, 2020, 17:26 [IST]
Other articles published on Jun 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+