Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: അത്‌ലറ്റിക്‌സില്‍ എന്തുകൊണ്ട് ഇന്ത്യ പിന്നിലാവുന്നു? കാരണം ചൂണ്ടിക്കാട്ടി അഞ്ജു

1

ടോക്കിയോ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്കു ഇന്നു ട്രാക്കും ഫീല്‍ഡും ഉണര്‍ന്നെങ്കിലും ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. മല്‍സരിച്ച ഇനങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്താതെ പുറത്തായി. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ്, 100 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഇരങ്ങിയത്. അവിനാഷ് സേബ്ള്‍, ദ്യുതി ചന്ദ്, മലയാളി താരം എംപി ജാബിര്‍ എന്നിവര്‍ ഹീറ്റ്‌സില്‍ പിന്നിലായതോടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

അത്‌ലറ്റിക്‌സില്‍ എന്തുകൊണ്ടാണ് ഒളിംപിക്‌സില്‍ ഇന്ത്യക്കു തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് എന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഒളിംപ്യനും ഇതിഹാസ ലോങ്ജംപറുമായ അഞ്ജു ബേബി ജോര്‍ജ്. ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ അവസാനമായിട്ടാണ് വരാറുള്ളത്. ഇതു ഉറപ്പായിട്ടും അത്‌ലറ്റുകളെ ബാധിക്കാറുണ്ട്. ഇത്തവണ തന്നെ നോക്കൂ, മീരാബായി ചാനു മെഡല്‍ നേടിക്കഴിഞ്ഞു, അവര്‍ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ അത്‌ലറ്റിക്‌സില്‍ നമ്മുടെ താരങ്ങള്‍ മല്‍സരങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ക്കു സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്യുമെന്നും അഞ്ജു വിശദീകരിച്ചു.

എന്റെ കാര്യം തന്നെ നോക്കാം, 2004ലെ ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് നമുക്ക് വേണ്ടി ഷൂട്ടിങില്‍ മെഡല്‍ നേടിയപ്പോള്‍ എന്റെ മല്‍സരം ആരംഭിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. എനിക്കു ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു. റാത്തോഡിന്റെ മെഡല്‍ നേട്ടമായിരുന്നു കാരണം. അപ്പോഴത്തെ സമ്മര്‍ദ്ദം സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരിക്കും. പക്ഷെ അത്‌ലറ്റുകളെന്ന നിലയില്‍ നിങ്ങള്‍ക്കു അവയുമായി പൊരുത്തപ്പെട്ടേ തീരൂവെന്നും അഞ്ജു പറയുന്നു.

ടോക്കിയോയില്‍ നമ്മള്‍ ഗുസ്തി, ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയിലെല്ലാം മെഡല്‍ പ്രതീക്ഷിച്ചിരുന്നു. ഗുസ്തി മല്‍സരങ്ങള്‍ ഇനിയുമാരംഭിച്ചിട്ടില്ല. അമ്പെയ്ത്തില്‍ നമ്മള്‍ മോശമല്ലാത്ത പ്രകടനവും നടത്തുന്നുണ്ട്. പക്ഷെ ഷൂട്ടിങ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും യഥാര്‍ഥ പോരാട്ടം വന്നപ്പോള്‍ നമ്മുടെ ഷൂട്ടര്‍മാര്‍ നിരാശപ്പെടുത്തുകയാണ് ചെയ്തതെന്നും അഞ്ജു നിരീക്ഷിച്ചു.

ഒളിംപിക്‌സ് ചരിത്രമെടുത്താല്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒരു അത്‌ലറ്റിനു പോലും ഇതുവരെ മെഡല്‍ നേടാനായിട്ടില്ല. ഉയര്‍ന്ന തലത്തിലുള്ള മല്‍സരങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കു ഒളിംപിക്‌സില്‍ തിരിച്ചടിയായി കൊണ്ടിരിക്കുന്നതെന്നു അഞ്ജു ചൂണ്ടിക്കാട്ടി. അത്‌ലറ്റുകള്‍ക്കു വിദേശത്തു പോവാനും എവിടെയും പരിശീലനം നടത്താനും കഴിയും. സര്‍ക്കാരിന്റെ പിന്തുണയ്ക്കു നന്ദിയുണ്ട്. എന്നിട്ടും നമ്മുടെ പല അത്‌ലറ്റുകളും വലിയ ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനും അനുഭവസമ്പത്ത് നേടാനും താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അഞ്ജു വിലയിരുത്തി.

Story first published: Friday, July 30, 2021, 14:10 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+