Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്ന് ഉഷയും കുട്ടികളും

1

ടോക്കിയോ ഒളിംപിക്‌സിനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിനു വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മുന്‍ ഒളിംപ്യനും ഇതിഹാസ സ്പ്രിന്ററുമായ പിടി ഉഷയും ശിഷ്യകളും. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കുട്ടികള്‍ക്കൊപ്പം ഉഷയും ചേര്‍ന്ന് ഇന്ത്യയെ കൈയടിപ്പിച്ച് പ്രോല്‍സാഹിപ്പിക്കുന്ന വീഡിയോയായാണ് പുറത്തു വന്നിരിക്കുന്നത്. ട്രാക്കിലൂടെ കുട്ടികള്‍ക്കൊപ്പം ഉഷയും കൈയടിച്ച് ഇന്ത്യന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പ് അപ്പ് ഇന്ത്യ, ചിയേഴ്‌സ് ഫോര്‍ ഇന്ത്യ, വി വില്‍ ഡു ഇറ്റ്, ജീത്തേംഗെ ഹം ജീത്തേംഗെ (നമ്മള്‍ വിജയിക്കും), ഭാരത് വാസി ജീത്തേംഗെ, ഹം ഹോംഗെ കാംയാബ് (നമ്മള്‍ വിജയം കൈവരിക്കും) എന്നു ഉറക്കെ വിളിച്ചും കൈയടിച്ചുമാണ് ഉഷയും കുട്ടികളും ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിച്ചത്.

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലാണ് ഉഷയുടെ സ്ഥാനം. 1980ലെ മോസ്‌കോ ഒളിംപിക്‌സിലൂടെ അരങ്ങേറിയ ഉഷ 198ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായിരുന്നു. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്റുകള്‍ വ്യത്യാസത്തിലായിരുന്നു ഉഷയ്ക്കു വെങ്കലമെഡല്‍ നഷ്ടമായത്. ഉഷയുടെ കരിയറിലെ മാത്രമല്ല ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെയും ഏറ്റവും നിരാശാജനകമായ നിമിഷമെന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം, ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ 116 അത്‌ലറ്റുസുകളുള്‍പ്പെടുന്ന സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. 18 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരയ്ക്കുകയും ചെയ്യും. ഗെയിംസില്‍ ഇന്ത്യ ഇത്രയുമധികം അത്‌ലറ്റുകളെ അയക്കുന്നതും ഇത്രയുമധികം ഇനങ്ങളില്‍ മല്‍സരിക്കുന്നതും ഇതാദ്യമായിട്ടാണ്. ഇന്ത്യന്‍ സെയ്‌ലിങ് ടീം ഇതിനകം ടോക്കിയോയിലെത്തിക്കഴിഞ്ഞു. രണ്ടാമത്തെ സംഘം 17നായിരിക്കും പുറപ്പെടുന്നത്. ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി, അമ്പെയ്ത്ത്, ബാഡ്മിന്റണ്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും മെഡല്‍ പ്രതീക്ഷിക്കുന്ന ഇനങ്ങള്‍.

Story first published: Friday, July 16, 2021, 13:05 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+