Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: വെള്ളിത്തിളക്കവുമായി മീരാബായ് നാട്ടില്‍ മടങ്ങിയെത്തി, ഊഷ്മള വരവേല്‍പ്പ്

1

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏക മെഡലിന് അവകാശിയായ ശേഷം നാട്ടില്‍ മടങ്ങിയെത്തി വനിതാ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ഊഷ്മള വരവേല്‍പ്പ്. വിമാനത്താവളത്തില്‍ ചാനുവിനെ വരവേല്‍ക്കാന്‍ നിരവധി പേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ചാനു സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പുറത്തേക്കുവന്നത്.

വളരെയധികം സ്‌നേഹത്തിനും പിന്തുണയ്ക്കും ഇടയില്‍ ഇവിടെ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്, വളരെയധികം നന്ദിയെന്നും ചാനു വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ട്വിറ്ററില്‍ കുറിച്ചു. ഭാരത് മാതാ കി ജയ് വിളികളോടെയായിരുന്നു വിമാനത്താവളത്തിലെത്തിയ ചാനുവിനെ ആരാധകര്‍ സ്വീകരിച്ചത്. സായ് അധികൃതരും രാജ്യത്തിന്റെ വീരനായികയെ സ്വീകരിക്കാന്‍ ഇവിടെയെത്തിയിരുന്നു.

2

ശനിയാഴ്ച നടന്ന 49 കിഗ്രാം ഭാരോദ്വഹനത്തില്‍ ആകെ 202 കിഗ്രാം ഉയര്‍ത്തിയായിരുന്നു ചാനു രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്. സ്‌നാച്ച് ഇനത്തില്‍ 87 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിഗ്രാമുമായിരുന്നു താരം ഉയര്‍ത്തിയത്. ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. 2000ലെ സിഡ്‌നി ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതായിരുന്നു നേരത്തേ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏക മെഡല്‍. ഇതാണ് ചാനു ഇത്തവണ തിരുത്തിയത്.

2016ലെ റിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് മെഡലുമായി ചാനു ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഭാരോദ്വഹനത്തിലെ മുന്‍ ലോക ചാംപ്യനും കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ വിജയിയുമാണ് ഈ മണിപ്പൂരുകാരി. അമേരിക്കയിലായിരുന്നു ഇത്തവണത്തെ ഒളിംപിക്‌സിന് മുമ്പ് ചാനു പരിശീലനം നടത്തിയത്. ഇതിന്റെ ഫലം ടോക്കിയില്‍ 26 കാരിക്കു ലഭിക്കുകയും ചെയ്തു.

Story first published: Monday, July 26, 2021, 19:57 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+