Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മെഡല്‍ നേടിയാല്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കു സമ്മാനമഴ, ആറു കോടി വരെ!

ടോക്കിയോ ഒളിംപിക്‌സില്‍ മെഡലുമായി മടങ്ങാനായാല്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ. വന്‍ ക്യാഷ് അവാര്‍ഡുകളാണ് വിവിധ സംസ്ഥാനങ്ങള്‍ മെഡല്‍ വിജയികള്‍ക്കു പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന ക്യാഷ് പ്രൈസാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ 127 അത്‌ലറ്റുകളാണ് ഇന്ത്യക്കു വേണ്ടി 18 ഇനങ്ങളിലായി മല്‍സരിക്കുന്നത്. ഒളിംപിക്‌സിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇത്രയുമധികം ഇന്ത്യന്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്.

1

25 ലക്ഷത്തില്‍ തുടങ്ങി ആറു കോടി വരെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മെഡല്‍ വിജയികള്‍ക്കു നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. നാലു സംസ്ഥാനങ്ങളാണ് ഏറ്റവുമുയര്‍ന്ന സമ്മാനത്തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഡ് സര്‍ക്കാരുകളാണ് ഇത്. സ്വര്‍ണ മെഡല്‍ നേടുന്ന തങ്ങളുടെ അത്‌ലറ്റുകള്‍ക്കു ആറു കോടി വീതം ഈ സംസ്ഥാനങ്ങള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷം ക്യാഷ് പ്രൈസിനു പുറമെയാണിത്.

കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് സമ്മാനത്തുകയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. അഞ്ചു കോടിയാണ് ഈ സംസ്ഥാനങ്ങള്‍ സ്വര്‍ണ മെഡല്‍ വിജയികള്‍ക്കു ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നു കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മൂന്നാംസ്ഥാനത്ത്. പഞ്ചാബ് 2.25 കോടിയും ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു കോടി വീതവും സ്വര്‍ണ മെഡല്‍ വിജയികള്‍ക്കു നല്‍കും.

ഉത്തരാഖണ്ഡ് (1.5 കോടി), മണിപ്പൂര്‍ (1.2 കോടി), മഹാരാഷ്ട്ര, കേരളം, ഗോവ (1 കോടി), മേഖാലയ (75 ലക്ഷം), ജമ്മു കാശ്മീര്‍ (50 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങള്‍.

അതേസമയം, ചില വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയാണ് കൂടുതല്‍ സമ്മാനത്തുക അത്‌ലറ്റുകള്‍ക്കു നല്‍കുന്നതെന്നു കാണാം. സ്വര്‍ണ മെഡല്‍ വിജയികള്‍ക്കു അമേരിക്കയില്‍ 28ലക്ഷമാണ് ക്യാഷ് പ്രൈസ്. കസാക്കിസ്താന്‍ 1.87 കോടിയും ഇറ്റലി 1.25 കോടിയും റഷ്യ 46 ലക്ഷവും ജര്‍മനി 18.73 ലക്ഷം രൂപയും കാനഡ 15 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Story first published: Tuesday, July 20, 2021, 17:27 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+