Olympics 2021: ഒരുപാട് മെഡലുകളുമായി മടങ്ങൂ- ഇന്ത്യന്‍ താരങ്ങള്‍ക്കു ആശംസകളുമായി പിടി ഉഷ

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മുന്‍ ഒളിംപ്യനും കേരളത്തിന്റെ ഇതിഹാസ അത്‌ലറ്റുമായ പിടി ഉഷ. ട്വിറ്ററിലൂടെയായിരുന്ന ഉഷ മെഡലുകളുമായി മടങ്ങിവരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ആശംകളറിയിച്ചത്.
ഒരു കായിക താരമെന്ന നിലയില്‍ ഞങ്ങള്‍ മാത്രമല്ല, കുടുംബവും ത്യാഗം ചെയ്യുകയാണ്. ടോക്കിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ സംഘത്തിലുള്ളവരെല്ലാം ഒരുപാട് ദൂരം മുന്നേറിയാണ് ഇവിടെയെത്തിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഞാന്‍ വിജയം ആശംസിക്കുകയാണ്. ഒരുപാട് മെഡലുകളുമായി മടങ്ങിയെത്താന്‍ നമുക്കു കഴിയട്ടെ, ഒപ്പം നമ്മുടെ പതാക പാറിപ്പറക്കുന്നത് കാണാന്‍ സാധിക്കുകയും ചെയ്യട്ടെ. ജയ്ഹിന്ദ് എന്നായിരുന്നു ഉഷ ട്വീറ്റ് ചെയ്തത്.
അതേസമയം, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘത്തെയാണ് ടോക്കിയോയില്‍ ഇന്ത്യ ഇത്തവണ അണിനിരത്തുന്നത്. 127 പേരാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കുന്നത്. മാത്രമല്ല ഇന്ത്യ ഏറ്റവുമധികം ഇനങ്ങളില്‍ മല്‍സരിക്കുന്ന ഗെയിംസെന്ന പ്രത്യേകത കൂടി ഈ ഒളിംപിക്‌സിനുണ്ട്. 18 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications