ഒരാള്‍ക്കും അതില്‍ നിന്നു രക്ഷപ്പെടാനാവില്ല... യുവിയുടെ വിരമിക്കലിനെക്കുറിച്ച് അമ്മ, അവന്‍ ഹാപ്പി
മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ സ്ഥാനം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയിപ്പിച്ച യുവി ഫീല്‍ഡിങിലും ഇടിമിന്നലായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കത്തിനില്‍ക്കെ അപ്രതീക്ഷിത വില്ലനായി മാരക രോഗം പിടികൂടിയെങ്കിലും അതിനോടു പൊരുതി ജയിച്ച് അദ്ദേഹം ക്രിക്കറ്റില്‍ തിരിച്ചെത്തി. പക്ഷെ പിന്നിടൊരിക്കലും പഴയ യുവിയാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.
ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നു ഉറപ്പായതോടെയാണ് ഈ വര്‍ഷം ജൂണില്‍ യുവി അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട ചൊല്ലിയത്. മകന്റെ വിരമിക്കലിനെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും ഒരു ദേശീയ മാധ്യമത്തില്‍ മനസ്സു തുറക്കുകയാണ് അമ്മ ഷബ്‌നം.

ഒന്നര വര്‍ഷം മുമ്പ്
ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് യുവിയുടെ കരിറില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. അത് അവനു മനസ്സിലാവുകയും അംഗീകരിക്കുകയും ചെയ്തതായി ഷബ്‌നം പറയുന്നു. ഇതില്‍ നിന്നും ഒരു താരത്തിനും രക്ഷപ്പെടാന്‍ കഴിയില്ല. ഒരു നാള്‍ ഏതൊരു കളിക്കാരന്റെയും കരിയറില്‍ ഇത്തരമൊരു ഘട്ടമുണ്ടാവും. വിരമിച്ച ശേഷം യുവി പല്കാര്യങ്ങളും ചെയ്യുന്നുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ അവന്‍ മറ്റു കായിക ഇനങ്ങളിലും ഫാഷനിലുമെല്ലാം ശ്രദ്ധിക്കുന്നുണ്ട്. സ്വയം തയ്യാറായിക്കഴിഞ്ഞതിനാല്‍ ക്രിക്കറ്റില്‍ നിന്നുള്ള ഈ മാറ്റം അവന് എളുപ്പമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇപ്പോള്‍ വളരെ ഹാപ്പി
ഇപ്പോള്‍ യുവി കൂടുതല്‍ ഊര്‍ജസ്വലനും ഹാപ്പിയുമാണ്. മറ്റു കായിക ഇനങ്ങളില്‍ അവന്‍ കളിക്കുന്നുണ്ട്. ടെന്നീസ്, ഗോള്‍ഫ് ഇവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എല്ലായിടത്തും ഇപ്പോള്‍ അവനുണ്ടെന്നതാണ് സത്യം. വളരെ സ്വസ്ഥമായ ജീവിതമാണ് ഇപ്പോള്‍ യുവി നയിക്കുന്നത്. അവന്റെ കാര്യത്തില്‍ താന്‍ വളരെ ഹാപ്പിയാണന്നും ഷബ്‌നം വ്യക്തമാക്കി.

ഫ്രാഞ്ചൈസി ലീഗുകള്‍
വിരമിച്ച ശേഷം വിദേശത്തു നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ യുവി കളിക്കുന്നുണ്ട്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലായിരുന്നു യുവി ആദ്യമായി കളിച്ചത്. അടുത്തിടെ അബുദാബിയില്‍ നടന്ന ടി10 ടൂര്‍ണമെന്റ്ിലും യുവി കളിച്ചിരുന്നു. ശരീരത്തിനു പ്രായം കൂടുന്നതിന്റെ പോരായ്മകളെക്കുറിച്ച് അടുത്തിടെ 37 കാരന്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
മാനസികമായി താനിപ്പോഴും ചെറുപ്പം തന്നെയാണ്. പക്ഷെ ശരീരം പറയുന്നത് ടേക്ക് ഇറ്റ് ഈസിയെന്നാണെന്നും ടി10 ലീഗിലെ ഒരു കളിയില്‍ പുറംവേദന കാരണം വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ യുവി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications