For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബസ് ഡ്രൈവറെന്ന് പരിഹസിച്ച നാസര്‍ ഹുസൈന് കൊടുത്ത മറക്കാനാവാത്ത തിരിച്ചടി; ഓര്‍മ പങ്കുവെച്ച് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവാത്ത പരമ്പരയാണ് 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും ലോര്‍ഡ്‌സ് മൈതാനത്തേറ്റുമുട്ടിയ മത്സരത്തില്‍ ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയതും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ജഴ്‌സി ഊരി വീശി ആഹ്ലാദം പ്രകടിപ്പിച്ച് വിവാദം സൃഷ്ടിച്ചതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഏടാണ്.

വീറും വാശിയും

വീറും വാശിയും നിറഞ്ഞ ഈ മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങും വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ അന്നത്തെ മത്സരത്തെ സ്ലെഡ്ജിങ്ങിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് കലാശപ്പോരില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച മുഹമ്മദ് കൈഫ്. അന്നത്തെ ഇംഗ്ലണ്ട് നായകനായിരുന്ന നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ച ഓര്‍മകള്‍ക്ക് പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.

നാസര്‍ ഹുസൈന്‍

അന്നത്തെ കൈഫിന്റെ ഇന്നിങ്‌സിനെ മഹത്തരം എന്നാണ് നാസര്‍ ഹുസൈന്‍ പുകഴ്ത്തിയത്. ആ മത്സരത്തിലൂടെ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുന്നു. അദ്ദേഹം ക്രീസിലെത്തിയതോടെ ചെറുതായി സ്ലെഡ്ജ് ചെയ്തിരുന്നു. ഇന്ത്യയുടെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞങ്ങള്‍. കൈഫ് ക്രീസിലെത്തിയതിന് പിന്നാലെ ഒരു സഹതാരം ചോദിച്ചു ക്യാപ്റ്റന്‍ ആരാണ് അടുത്തത്.ഞാന്‍ പറഞ്ഞു എന്റെ ഊഹം ശരിയാണെങ്കില്‍ ഈ ബസ് നിയന്ത്രിക്കാന്‍ സച്ചിന് പകരമെത്തുന്ന ആളാണ്.

ഒരേ കോച്ച്, ഒരേ സ്‌കൂള്‍, ബാറ്റിങിലും മിടുക്കന്‍... അടുത്ത സച്ചിന്‍? അത് മറ്റാരുമല്ല അഗാര്‍ക്കര്‍!!

മത്സരത്തില്‍

മത്സരത്തില്‍ വിജയറണ്‍സ് നേടിയ ശേഷം ഈ ബസ് ഡ്രൈവര്‍ മോശക്കാരനല്ലെന്ന മട്ടില്‍ കൈഫ് നോക്കിയെന്നും ചിരിയോടെ നാസര്‍ ഹുസൈന്‍ പറഞ്ഞു. ഇതിന് കൈഫ് തന്റെ ട്വിറ്ററിലൂടെ മറുപടിയും നല്‍കി. ആ ഇന്നിങ്‌സിന് നന്ദി ബസ്‌ഡ്രൈവറുടെ ഇന്നിങ്‌സിനെ ഇപ്പോള്‍ ഇങ്ങനെ മാറ്റിയതിന് കൈഫ് കുറിച്ചു. നേരത്തെ തന്നെ അന്ന് നാസര്‍ ഹുസൈന്‍ തന്നെ ബസ് ഡ്രൈവറെന്ന് വിളിച്ച് സ്ലെഡ്ജ് ചെയ്തിരുന്നെന്ന് കൈഫ് വെളിപ്പെടുത്തിയിരുന്നു.

യുവിയുടെ ചാലഞ്ച് ഏറ്റെടുത്ത് രോഹിത്, വീണ്ടും ട്വിസ്റ്റ്... ബാറ്റില്ലാതെ വെല്ലുവിളിച്ച് കുംബ്ലെയും

നാറ്റ്‌വെസ്റ്റ്

നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. ആ സമയത്ത് മികച്ച സ്‌കോറായിരുന്നു അത്. പിന്തുടര്‍ന്ന് ജയിക്കുക ഏറെക്കുറെ പ്രയാസമായിരുന്ന ഈ റണ്‍സ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആത്മവിശ്വാസവും നല്‍കി. ഇന്ത്യയുടെ മുന്‍നിരയെ വേഗം മടക്കാനും ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും കൈഫ് -യുവരാജ് സിങ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയം

ഇന്ത്യ

87 റണ്‍സുമായി പുറത്താകാതെ നിന്ന കൈഫാണ് ഇന്ത്യയുടെ വിജയശില്‍പ്പി. കളിയിലെ താരവും കൈഫായിരുന്നു. യുവരാജ് 69 റണ്‍സും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 60 റണ്‍സും നേടി. അഞ്ചിന് 146 എന്ന തോല്‍വി മുഖത്ത് നിന്നാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവും കിരീട നേട്ടവും. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Story first published: Monday, May 18, 2020, 9:51 [IST]
Other articles published on May 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+