Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയുടെ ചാലഞ്ച് ഏറ്റെടുത്ത് രോഹിത്, വീണ്ടും ട്വിസ്റ്റ്... ബാറ്റില്ലാതെ വെല്ലുവിളിച്ച് കുംബ്ലെയും

മുംബൈ: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പിന്നാലെ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ചാലഞ്ച് ഏറ്റെടുത്ത് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും. യുവി, സച്ചിന്‍ എന്നിവരില്‍ നിന്നും വ്യത്യസ്മായ തരത്തിലാണ് ഹിറ്റ്മാന്‍ കഴിവ് പ്രദര്‍ശിപ്പിച്ചത്. ബാറ്റ് തിരിച്ചു പിടിച്ച് ഹാന്റില്‍ കൊണ്ട് പന്ത് തട്ടിയാണ് രോഹിത്തും ചാലഞ്ചില്‍ പങ്കു ചേര്‍ന്നത്. ഇതാ നോക്കൂ യുവരാജ്, ഞാനും വീട്ടില്‍ തുടരുമെന്ന പ്രതിജ്ഞയില്‍ പങ്കുചേരുന്നു. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരെ കൂടുതല്‍ പുതുമയുള്ള ചാലഞ്ചിന് താന്‍ ക്ഷണിക്കുകയാണെന്നും രോഹിത് വീഡിയോയില്‍ വ്യക്തമാക്കി.

1

രോഹിത്തിന്റെ ചാലഞ്ച് വീഡിയോ കാണാം

രോഹിത്തിനെക്കൂടാതെ ഇന്ത്യയുടെ മു്ന്‍ ക്യാപ്റ്റനും കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയും ചാലഞ്ചില്‍ പങ്കുചേര്‍ന്നു. കുംബ്ലെ ബാറ്റ് കൊണ്ടല്ല മറിച്ച് കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് പന്ത് തട്ടി ബാലന്‍സ് ചെയ്താണ് കീപ്പ് ഇറ്റ് അപ്പ് ചാലഞ്ചിനൊപ്പം ചേര്‍ന്നത്. താന്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, കെഎല്‍ രാഹുല്‍ എന്നിവരെ താന്‍ ചാലഞ്ചില്‍ പങ്കു ചേരാന്‍ ക്ഷണിക്കുന്നതായും കുംബ്ലെ വീഡിയോയില്‍ പറഞ്ഞു.

2

കുംബ്ലെയുടെ ചാലഞ്ച് വീഡിയോ കാണാം

സച്ചിനാണ് യുവി തുടക്കമിട്ട ചാലഞ്ചിനോട് ആദ്യം പ്രതികരിച്ചത്. യുവിയുടെ
ചാലഞ്ചില്‍ ചെറിയൊരു ട്വിസ്റ്റ് വരുത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുവിയെ തിരിച്ച് ഈ വെല്ലുവിളിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. യുവി കണ്ണ് തുറന്നു വച്ചായിരുന്നു ബാറ്റിന് അരിക് കൊണ്ട് പന്തടിച്ച് കളിച്ചതെങ്കില്‍ സച്ചിന്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് അനായാസം ഇതു ചെയ്തത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം വഴി സച്ചിന്‍ പുറത്തുവിടുകയും ചെയ്തു. സെക്കന്റുകള്‍ക്കകം വീഡിയോ വൈറലായി മാറുകയും ചെയ്തു.

യുവി ഞാന്‍ നിന്നെ തിരിച്ച് ചാലഞ്ച് ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ ചെറിയൊരു ട്വിസ്റ്റ്. എല്ലാവരോടും തനിക്ക് ചെയ്യണമെന്നു പറയാനുള്ളത് ശ്രദ്ധിക്കൂ, സുരക്ഷിതരായിരിക്കൂയെന്നാണെന്നും വീഡിയോക്കൊപ്പം സച്ചിന്‍ കുറിച്ചു. സച്ചിന്റെ പുതിയ ചാലഞ്ചിനോട് യുവി പ്രതികരിച്ചിട്ടുണ്ട്. തെറ്റായ ഇതിഹാസത്തെയാണ് വെല്ലുവിളിച്ചതെന്നു തനിക്ക് അറിയാമായിരുന്നു. ഇതു ചെയ്യാന്‍ ഒരാഴ്ച വേണ്ടിവരും, ശ്രമിക്കാമെന്നായിരുന്നു യുവിയുടെ കമന്റ്.

3

നേരത്തേ വീടിന്റെ ബാല്‍ക്കണിയില്‍ വച്ച് ബാറ്റിന്റെ അരിക് കൊണ്ട് പന്ത് തട്ടിക്കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു യുവരാജ് ചാലഞ്ചിന് തുടക്കമിട്ടത്. കൊവിഡ്-19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമുള്ളിടത്തോളം കാലം വീടിനകത്ത് തുടരാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരെ ഈ ചാലഞ്ചിന് നോമിനേറ്റ് ചെയ്യുകയാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു ഇതു അനായാസം ചെയ്യാനാവും. രോഹിത് ശര്‍മ ചെയ്യും, പക്ഷെ കുറച്ച് പ്രശ്‌നങ്ങള്‍ നേരിടും. ഹര്‍ഭജന്‍ ഇതു ചെയ്യാന്‍ ശരിക്കും വിഷമിക്കുമെന്നും യുവി വീഡിയോയില്‍ പറഞ്ഞിരുന്നു.

Story first published: Sunday, May 17, 2020, 17:42 [IST]
Other articles published on May 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+