Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പാര്‍ട്ടി; ലോകകപ്പ് താരങ്ങള്‍ക്ക് കോച്ചിന്റെ പിന്തുണ

കോപെന്‍ഹാഗെന്‍: സ്‌കോട്ട്‌ലണ്ടിന് എതിരെ നടന്ന സൗഹൃദ മത്സരത്തിന് ശേഷം മെക്‌സിക്കന്‍ താരങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം രാത്രി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി കോച്ച് ജുവാന്‍ കാര്‍ലോസ് ഒസോറിയോ. സ്‌കോട്ട്‌ലണ്ടിന് എതിരെ 1-0ന് വിജയിച്ച ശേഷം താരങ്ങളെ തൊഴിലാളികള്‍ സന്ദര്‍ശിച്ചെന്നാണ് മെക്‌സിക്കന്‍ മാഗസിന്‍ ടിവി നോട്ടാസ് വെളിപ്പെടുത്തിയത്. മെക്‌സിക്കന്‍ നഗരമായ ലാസ് ലോമാസിലാണ് യാത്രയയപ്പ് പാര്‍ട്ടി സംഘടിപ്പിച്ചത്.

Juan Carlos Osorio

പാര്‍ട്ടിയില്‍ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒചോവ, ഡിഫന്‍ഡര്‍ കാര്‍വലോസ് സല്‍സെഡോ, മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ ഫാബിയാന്‍, എല്‍എ ഗ്യാലക്‌സി സഹോദരങ്ങളായ ജിയോവാനി, ജോന്നാഥന്‍ ഡോസ് സാന്‍ഡോസ് എന്നിവര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. ആഘോഷിക്കാന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങളും മാഗസിന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് കോച്ചിന്റെ അഭിപ്രായം.

മെക്‌സിക്കോ ഡെന്‍മാര്‍ക്കിനെ നേരിടുന്ന സൗഹൃദമത്സരത്തിനായി കോപെന്‍ഹാഗെനില്‍ എത്തിയപ്പോഴാണ് കോച്ച് ഒസേറിയോ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. അവര്‍ക്ക് ലഭിച്ച ഇടവേളയിലാണ് പാര്‍ട്ടി നടന്നത്. മുന്‍പ് നടന്ന 19 മത്സരങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇനി അടുത്ത 25-30 ദിവസത്തിലേക്കാണ് ശ്രദ്ധ. കുറച്ച് സമയം അവര്‍ സ്വയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്, കോച്ച് വ്യക്തമാക്കി.

തങ്ങള്‍ അച്ചടക്കരാഹിത്യം നടത്തിയിട്ടില്ലെന്നാണ് മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രെസ് ചൂണ്ടിക്കാണിക്കുന്നത്. താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് മെക്‌സിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പാര്‍ട്ടി നടത്തിയതിന് നേരത്തെയും മെസ്‌സിക്കന്‍ താരങ്ങള്‍ വിവാദത്തിലായിരുന്നു.

Story first published: Sunday, June 10, 2018, 9:31 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+