Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

30 ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം അടച്ചിട്ട മുറിയില്‍ ലോകകപ്പ് ദേശീയ ടീമിന്റെ പാര്‍ട്ടി വിവാദത്തില്‍

മെക്‌സിക്കോ സിറ്റി: ലോകകപ്പിന് റഷ്യയിലേക്ക് പോകാനൊരുങ്ങുന്ന മെക്‌സിക്കന്‍ ദേശീയ ടീം വിവാദത്തില്‍. ടീം അംഗങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ആഘോഷം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനുശേഷം ടീം അംഗങ്ങള്‍ ലാസ് ലോമസിലെ ഒരു ഹോട്ടലില്‍ ആഘോഷിച്ച വിവരം മെക്‌സിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

room

ഏതാണ്ട് 30 ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം അടച്ചിട്ട മുറിയിലായിരുന്നു പാര്‍ട്ടി. ലൈംഗിക തൊഴിലാളികള്‍ ദേശീയ ടീം കളിക്കാര്‍ക്ക് ശരിയായ സെന്റോഫ് പാര്‍ട്ടിയാണ് നല്‍കിയതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് നല്‍കി. അതേസമയം, കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കളിക്കാരുടെ സ്വാതന്ത്രത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അവരുടെ ഒഴിവു ദിവസം ആയിരുന്നു അതെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗുല്ലെര്‍മോ കാന്റു പറഞ്ഞു. ഒഴിവു സമയത്തെ ആഘോഷങ്ങള്‍ക്ക് കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതാദ്യമായല്ല മെക്‌സിക്കന്‍ ടീം സ്ത്രീവിഷയത്തില്‍ വിവാദത്തില്‍പെടുന്നത്. സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2010ല്‍ കളിക്കാര്‍ സ്ത്രീകള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അന്ന് ഇഫ്രൈന്‍ സുവാരസ്, കാര്‍ലോസ് വെല എന്നിവര്‍ക്ക് ആറുമാസത്തെ വിലക്കും ലഭിച്ചു. 2011ല്‍, എട്ട് കളിക്കാര്‍ക്കാണ് ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പോയതിന് വിലക്ക് ലഭിച്ചത്. 2011ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഇക്വഡോറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Story first published: Thursday, June 7, 2018, 9:43 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+