ലണ്ടന്‍: ടോട്ടനം പുറത്താക്കിയ അര്‍ജന്റീന പരിശീലകന്‍ മൗറീസ്യോ പൊച്ചറ്റീനോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നു. അദ്ദേഹം തന്നെയാണ് തിരിച്ചുവരവ് സംബന്ധിച്ച് സൂചന നല്‍കിയത്. പ്രീമിയര്‍ ലീഗ് ഏറ്റവും പ്രിയപ്പെട്ടതാണ്. ഏറ്റവും മികച്ച ലീഗാണിത്. ഇംഗ്ലീഷ് ആരാധകരുടെ പിന്തുണ ഏറെ ഇഷ്ടപ്പെടുന്നു.പ്രീമിയര്‍ ലീഗ് ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നിലും ലഭിക്കില്ല. മറ്റ് ലീഗുകളിലേക്ക് പോകുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു.
ലഭിക്കുന്ന അവസരത്തിന് അനുസരിച്ചാവും തീരുമാനം. ടോട്ടനത്തിലെ ജീവിതം മനോഹരമായിരുന്നു. മികച്ച താരങ്ങളും ആരാധകരും നല്‍കിയ പിന്തുണ എന്നും ഓര്‍മിക്കും -പൊച്ചറ്റീനോ പറഞ്ഞു. പൊച്ചറ്റീനോയുടെ പകരക്കാരനായി മുന്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോയാണ് ടോട്ടനം നിയമിച്ചത്. സീസണില്‍ ടോട്ടനം 14ാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് പൊച്ചറ്റീനോയെ ടോട്ടനം പുറത്താക്കിയത്.

ഇതിനിടെ പൊച്ചറ്റീനോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. സിറ്റിയുടെ നിലവിലെ കോച്ച് പെപ് ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിലേക്ക് പോകുമെന്നും പകരം പൊച്ചറ്റീനോയെത്തുമെന്നുമാണ് വാര്‍ത്തകളുള്ളത്. 47കാരനായ പൊച്ചറ്റീനോ എസ്പാന്യോള്‍, സതാംപ്റ്റണ്‍ എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.