ദില്ലി: യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ കായിക മന്ത്രി പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ സമ്മാന വാഗ്ദാനം പാലിക്കാത്തതിനെതിരെ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാക്കര്‍. പതിനാറുകാരിയായ മനു ഇക്കഴിഞ്ഞ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് ശേഷം ഹരിയണ കായിക മന്ത്രി അനില്‍ വിജ് ആണ് ട്വിറ്ററിലൂടെ കാഷ് അവാര്‍ഡ് വാഗ്ദാനം ചെയ്തത്. മുന്‍ സര്‍ക്കാര്‍ 10 ലക്ഷമാണ് നല്‍കിയത് തങ്ങള്‍ രണ്ടു കോടി നല്‍കുമെന്നായിരുന്നു അനില്‍ വിജിന്റെ വാഗ്ദാനം.
ഐ ലീഗ്: ഗോകുലത്തിന് ഹാട്രിക്ക് തോല്‍വി.. പെഡ്രോ ഹാട്രിക്കില്‍ ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം (3-2)
കായിക മന്ത്രിയുടെ വാഗ്ദാനം സത്യമായിരുന്നോ അതോ കള്ളമായിരുന്നോ എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്ന് മനു ട്വിറ്ററില്‍ കുറിച്ചു. കായിക താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ കളിപ്പിക്കുകയാണെന്ന് മനു നേരത്തെ പറഞ്ഞിരുന്നു. ഹരിയാണ സര്‍ക്കാര്‍ കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗുസ്തി താരം യോഗേശ്വര്‍ ദത്ത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. യോഗേശ്വറിന്റെ ഈ ട്വീറ്റ് ആണ് മനു വീണ്ടും ഷെയര്‍ ചെയ്തത്. ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു സ്വര്‍ണനേട്ടത്തിലൂടെ ചരിത്രമെഴുതിയത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണം നേടിയിരുന്നു.