Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ സീസണ്‍ ടീം പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; 10 പുതുമുഖങ്ങള്‍ ടീമില്‍

ലണ്ടന്‍: പ്രീ സീസണിനായുള്ള ടീം പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി.പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള സിറ്റിയാണ് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍.അവസാന രണ്ട് തവണയും കിരീടം ചൂടിയ സിറ്റി ഇത്തവണ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത്.അവസാന സീസണിലെ ടീമിലെ പ്രമുഖ താരങ്ങളെയെല്ലാം ഇത്തവണയും നിലനിര്‍ത്തിയാണ് സിറ്റി പ്രീ സീസണിന് തയ്യാറെടുക്കുന്നത്.ചൈനയിലാണ് ക്ലബ്ബിന്റെ പടയൊരുക്കം.ഇന്നലെ ടീം ചൈനയിലെത്തേണ്ടതായിരുന്നു.എന്നാല്‍ വിമാനത്തിന്റെ തകരാര്‍മൂലം ഇന്നാണ് ടീം ചൈനയിലെത്തുന്നത്.

വിംബിള്‍ഡണ്‍: അഞ്ചു മണിക്കൂര്‍ ത്രില്ലര്‍, ഫെഡററെ വീഴ്ത്തി ജോക്കോ ചാംപ്യന്‍

10 പുതിയ താരങ്ങളെയാണ് ഗാര്‍ഡിയോള ടീമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഡാനിയല്‍ ഗ്രിംഷാ,ഗെവിന്‍ ബസൂനു,നാബില്‍ ടൗസി,ഇയാന്‍ പൂവീഡ,ലൂക്കി ബോള്‍ട്ടന്‍,ടെയ്‌ലര്‍ ഹാര്‍വുഡ് ബെല്ലിസ്,ഇക്കര്‍ പോസോ,ടോമി ഡോയ്‌ലി,അഡ്രിയാന്‍ ബെര്‍ണാബി,ബെന്‍ നൈറ്റ് എന്നിവരാണ് ഈ സീസണില്‍ അവസരം തേടുന്ന പുതുമുഖങ്ങള്‍.26 അംഗ ടീമില്‍ സ്‌ട്രൈക്കര്‍മാരായി അഞ്ച് പേരാണുള്ളത്.റഹിം സ്‌റ്റെര്‍ലിങ്,ലിറോയ് സാനെ,ലൂക്കാസ് നിമഞ്ച,നാബില്‍ ടൗസി,ഇയാന്‍ പോവീഡ എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. കോപ്പാ അമേരിക്കയില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോയ സെര്‍ജിയോ അഗ്യൂറോ അടുത്ത ദിവസം തന്നെ ക്ലബ്ബിനോട് ചേരും. ഗബ്രിയേല്‍ ജീസസ്,ഫെര്‍ണാണ്ടീഞ്ഞോ,എഡേഴ്‌സണ്‍,റിയാദ് മെഹരസ് എന്നിവരെല്ലാം ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങള്‍ക്ക് ശേഷം വരും ദിവസങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും.

manchestercity

ഗുണ്ടോകന്‍,റോഡ്രി,ഡേവിഡ് സില്‍വ,ബെര്‍ണാഡോ സില്‍വ,കെവിന്‍ ഡി ബ്രൂയിന്‍,ഐക്കര്‍ പോസോ,ടോമി ഡോയ്‌ലി,ലൂക്ക് ബോള്‍ട്ടന്‍,അലിക്‌സ് ഗാര്‍ഷ്യ,ആഡ്രിയാന്‍ ബെര്‍ണേഡ്,ബെന്‍ നൈറ്റ്,ഫില്‍ ഫോഡന്‍ എന്നിവരാണ് മധ്യനിരയില്‍ അവസരം തേടുന്നത്. പ്രതിരോധത്തില്‍ കെയ്ല്‍ വാല്‍ക്കര്‍,ഡാനിലോ,ജോണ്‍ സ്‌റ്റോണിസ്,സിന്‍ചിന്‍കോ,ഏഞ്ചലീനോ,ലാപ്പോര്‍ട്ടെ,ബെല്ലിസ് എന്നിവരാണുള്ളത്. ക്ലൗഡിയോ ബ്രാവോ ഒന്നാം ഗോളിയാവുമ്പോള്‍ ഗ്രിംഷോയും ബാസുനുവും പകരക്കാരായി ടീമിലുണ്ട്.

Story first published: Monday, July 15, 2019, 8:57 [IST]
Other articles published on Jul 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+