ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ പെണ്‍കുട്ടിയോട് യുവാവിന്റെ വിവാഹാഭ്യര്‍ഥന; പ്രതികരണം വൈറല്‍
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം കാണാനെത്തിയ യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ വൈറല്‍. വിവാഹം കഴിക്കാമോയെന്ന യുവാവിന്റെ അഭ്യര്‍ഥന പെണ്‍കുട്ടി അംഗീകരിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായത്.
മത്സരത്തിനിടെ യുവാവ് പൊടുന്നനെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന വിവാഹ മോതിരം തനിക്കൊപ്പമെത്തിയ സുഹൃത്തിന്റെ മുന്നില്‍ തുറക്കുകയായിരുന്നു. അതിശയിച്ചപോയ പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന സ്വീകരിക്കുകയും ചെയ്തു. ഇരുവരുടെയും പ്രണയ രംഗങ്ങള്‍ ടെലിവിഷനില്‍ ലൈവായി സംപ്രേക്ഷണം ചെയ്തത് അപൂര്‍വ സംഭവംകൂടിയായി.

ഇംഗ്ലണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്ററില്‍ ഇരുവരുടെയും വീഡിയോ ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ചു. നേരത്തെയും ലോര്‍ഡ്‌സില്‍ സമാന രീതിയിലുള്ള വിവാഹാഭ്യര്‍ഥന ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. വിവാഹാഭ്യര്‍ഥനയുടെ ആഹ്ലാദ മുഹൂര്‍ത്തങ്ങളുണ്ടായ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 87 റണ്‍സിനാണ് പരാജയപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications