Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎല്‍എസിലേക്ക് ചുവടുമാറാന്‍ സുവാരസ്; ബാഴ്‌സലോണയ്ക്ക് ആശങ്ക

ബാഴ്‌സലോണ: ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് മേജര്‍ സോക്കല്‍ ലീഗിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിന്റെ അവസാനം തന്നെ ബാഴ്‌സലോണ വിടുമെന്ന തരത്തില്‍ സൂചന നല്‍കിയ സുവാരസ് ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ അമേരിക്കന്‍ ലീഗിലേക്ക് മാറുമെന്നാണ് വിവരം. ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളായ സുവരാസ് ക്ലബ്ബ് വിടുമോയെന്ന ആശങ്ക ബാഴ്‌സലോണയ്ക്കുമുണ്ട്. സുവരാസ് ടീം വിട്ടാല്‍ നിലവിലെ അവസ്ഥയില്‍ ടീമിനത് കനത്ത തിരിച്ചടിയാവും. ലയണല്‍ മെസ്സി-സുവാരസ് കൂട്ടുകെട്ടിന് പകരമായി മികച്ചൊരു കൂട്ടുകെട്ട് നിലവില്‍ ടീമിലില്ല. അത്‌ലറ്റികോ മാഡ്രിഡില്‍നിന്നെത്തിയ അന്റോണിയോ ഗ്രിസ്മാന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

നെയ്മറിനെ സ്വന്തമാക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരത്തെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഈ അവസരത്തില്‍ ജനുവരിയിലെ കൈമാറ്റ ജാലകം ബാഴ്‌സലോണയ്ക്ക് നിര്‍ണ്ണായകമാവും. സുവാരസ് ടീം വിട്ടാല്‍ പകരം ആരെന്ന ചോദ്യം ബാഴ്‌സലോണയുടെ മാനേജ്‌മെന്റിനെ കുഴക്കുന്നു. സുവരാസിന് എംഎസ്എല്ലിലേക്ക് മാറാന്‍ താല്‍പ്പര്യമുള്ള വിവരം ശരിയാണെന്ന് അദ്ദേഹത്തിന്റെ ദേശീയ ടീം സഹതാരം നിക്കോളാസ് ലൊഡീറിയോയും വ്യക്തമാക്കി.

luizsuarez

അടുത്തിടെയായി അമേരിക്കന്‍ ലീഗിനെക്കുറിച്ച് സുവരാസ് അധികമായി സംസാരിക്കുമായിരുന്നു. ബാഴ്‌സലോണ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അവിടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സുവാരസിന് സാധിച്ചു.ഇനി മാറ്റം അദ്ദേഹം താല്‍പ്പര്യപ്പെടുന്നതായും നിക്കോളാസ് പറഞ്ഞു. അടുത്ത വര്‍ഷം എംഎസ്എല്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ഇന്റര്‍ മിയാമിക്കും സുവാരസില്‍ നോട്ടമുണ്ട്. ടീം ഉടമസ്ഥനായ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം ഇത് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Story first published: Saturday, November 9, 2019, 15:57 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+